യുവസംരംഭകൻ എം കെ നൗഫലിനെ ആദരിച്ചു

കണ്ണൂർ: കണ്ണൂരിലെ യുവസംരംഭകനും പ്രോപ്പ് സോൾവ് ആർക്കിടെക്ടറൽ കൺസൾട്ടൻസി മാനേജിംഗ് ഡയറക്ടറുമായ എം കെ നൗഫലിനെ ആദരിച്ചു. കണ്ണൂർ ജില്ലാ ബോഡി ബിൽഡേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജവഹർ സ്റ്റേഡിയത്തിൽ നടന്ന ‘മിസ്റ്റർ കേരള 2018-19’ ശരീര സൗന്ദര്യ മത്സരത്തിന്റെ സമാപന ചടങ്ങിലാണ് എം കെ നൗഫലിനെ ആദരിച്ചത്. ചടങ്ങിൽ വെച്ച് മുൻ മന്ത്രി കെ സുധാകരനിൽ നിന്നും കണ്ണൂർ ജില്ലാ ബോഡി ബിൽഡേർസ് അസോസിയേഷൻ ഏർപ്പെടുത്തിയ മികച്ച യുവസംരംഭകനുള്ള അവാർഡും അദ്ദേഹം ഏറ്റുവാങ്ങി. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: