ദുബൈ കെഎംസിസി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി വിജയാരവം 2020 സംഘടിപ്പിച്ചു.

 

ദുബൈ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇരിക്കൂർ പഞ്ചായത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ കൈവരിച്ച ഉജ്ജ്വല വിജയം ദുബൈ കെഎംസിസി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബർദുബൈയിൽ വെച്ച് ആഘോഷിച്ചു…

മുസ്ലിം ലീഗിനെതിരെ വരുന്ന സകല ഞാഞ്ഞൂലുകൾക്കും താക്കീത് നൽകിയ ഈ തിരഞ്ഞെടുപ്പ് വിജയം ഇരിക്കൂർ പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ ശക്തി തെളിയിക്കുന്നതോടൊപ്പം പ്രവർത്തകരിൽ മുസ്ലിം ലീഗെന്ന വികാരം ഊട്ടിയുറപ്പിക്കാൻ സാധിച്ചു എന്നും,,, ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് ഇരിക്കൂർ ഡിവിഷനിലേക്ക് മത്സരിച്ച യാസറു ടീച്ചറുടെ വിജയവും കണ്ണൂർ കോർപാഷനിലെ ലീഗ്‌ ഭൂരിപക്ഷം ഇടതു പാളയങ്ങളിൽ ഉൾപ്പെടെ മുസ്ലിം ലീഗ് സാരഥികൾക്ക് സ്വീകാര്യത ഉള്ളതിന് തെളിവാണെന്ന് പരിപാടിയിൽ വിലയിരുത്തി.

ദുബൈ കെഎംസിസി ഇരിക്കൂർ പഞ്ചായത്ത്‌ സെക്രട്ടറി നദീർ ഇബ്രാഹിം സ്വാഗതത്തിൽ തുടങ്ങിയ *വിജയാരവം 2020* പഞ്ചായത്ത്‌ കെഎംസിസി പ്രസിഡന്റ്‌ ഉമ്മർ കുട്ടിയുടെ അദ്യക്ഷയിൽ ഷാർജ സംസ്ഥാന കെഎംസിസി സെക്രട്ടറി ബഷീർ ഇരിക്കൂർ പരിപാടി ഉത്ഘാടനം ചെയ്തു.

ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സലാം മലപ്പുറം, മുൻ കണ്ണൂർ ജില്ലാ കെഎംസിസി ഭാരവാഹിയായ നിസ്തർ കെ ടി, കണ്ണൂർ ജില്ലാ കെഎംസിസി വൈസ് പ്രെസിഡന്റും ഇരിക്കൂർ പഞ്ചായത്ത് കെഎംസിസിയുടെ മാർഗ്ഗദർശിയുമായ എ പി മർസൂഖ് സാഹിബ്‌, ഷാർജ മണ്ഡലം കെഎംസിസി സെക്രട്ടറി ഇർഷാദ് കെ പി, പഞ്ചായത്ത്‌ കെഎംസിസി യുടെ മുഖ്യ രക്ഷാധികാരികളായ ബഷീർ കൊളത്തായി, കെ പി ഫാറൂഖ് ആയിപ്പുഴ, ഇരിക്കൂർ UDF സൈബർ വിംഗ് അഡ്മിൻമാരായ ഷെരിഫ് ബ്ലാത്തൂർ, YSR ഇരിക്കൂർ, ഇരിക്കൂർ വെൽഫയർ പാർട്ടി സൈബർ അംഗം നിഹാദ് കൊളപ്പ, ആയിപ്പുഴ യുത്ത് ലീഗ്‌ പ്രധിനിധി മിർഷാദ് വി, സിദ്ദിഖ് നഗർ മുസ്ലിം ലീഗ്‌ ശാഖ പ്രവർത്തകരായ അജ്മൽ, ശഫാഫ്, റംഷിദ്, എന്നിവർ ആശംസകൾ അർപ്പിച്ചു തിരഞ്ഞെടുപ്പ് വിജയം അവലോകനം ചെയ്തു സംസാരിച്ചു. ട്രഷറർ അഷ്‌റഫ്‌ പള്ളിപ്പത് നന്ദി അറിയിച്ചു.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: