കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

കൂത്തുപറമ്പ്: 100 ഗ്രാം കഞ്ചാവും 10 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. പട്ടാന്നൂര്‍ സ്വദേശി കെ. റോഷിന്‍ ആണ് കെ.എല്‍ 58 എ.ബി 4097 നമ്പര്‍ കെ.ടി.എം ബൈക്ക് സഹിതം പിടിയിലായത്. കൂത്തുപറമ്പ് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ഷാജിയുടെയും കണ്ണൂര്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ ഇന്‍സ്‌പെക്ടര്‍ കെ.പി പ്രമോദും പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് എന്‍.ഡി.പി.എസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിയില്‍ കണ്ണൂര്‍ ഐ.ബി പ്രിവന്റിവ് ഓഫിസര്‍ ഷാജി സി.പി, കൂത്തുപറമ്പ് റെയിഞ്ച് പ്രിവന്റിവ് ഓഫിസര്‍ നിസാര്‍.കെ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അനീഷ് കുമാര്‍.പി, ശ്രീധരന്‍.സി.പി, രോഷിത്ത്.പി എന്നിവരുമുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: