പാപ്പിനിശ്ശേരിയിൽ പൂട്ടിയിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് 20 പവൻ സ്വർണാഭരണങ്ങൾ കവർന്നു

പാപ്പിനിശ്ശേരി • പൂട്ടിയിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് 20 പവൻ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി . പാപ്പിനിശ്ശേരി വെസ്റ്റ് ശിവ ക്ഷേത്രത്തിനു സമീപം പി.വി .നികേഷിന്റെ വീട്ടിലാണ് മോഷണം നടന്നത് . വിദേശത്തു ള്ള നികേഷിന്റെ ഭാര്യയും കു ട്ടികളുമാണ് വീട്ടിൽ കഴിയുന്നത് . തിരഞ്ഞെടുപ്പ് ദിവസം വോ ട്ടു ചെയ്യാൻ കല്യാശ്ശേരി പാറ ക്കടവിലെ സ്വന്തം വീട്ടിലേക്കു പോയതായിരുന്നു . ഇന്നലെ വൈകിട്ട് തിരിച്ചെത്തിയപ്പോ ഴാണ് പൂട്ടിയിട്ട് വീടിന്റെ മുൻ വാതിൽ പൂട്ട് തകർത്ത നില യിൽ കണ്ടത് . കിടപ്പു മുറിയി ലെ അലമാരയിൽ സൂക്ഷിച്ച മുഴുവൻ സ്വർണാഭരണങ്ങളും മോഷ്ടാക്കൾ കവർന്നു . വള പട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി . ഇന്ന് ഡോഗ് സ്ക്വാഡ് , വിര ലടയാള വിദഗ്ധർ എന്നിവരെ ത്തി വിദഗ്ധ പരിശോധന നട ത്തുമെന്നു പൊലീസ് അറിയി ച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: