പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍ പ്രചാരണം തുടങ്ങി. നിയമം രാജ്യത്തെ ഒരു പൗരനും എതിരല്ലെന്ന് ചൂണ്ടിക്കാട്ടി ഹിന്ദി പത്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യം നല്‍കി. രാജ്യത്താകമാനം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പ്രഖ്യാപിക്കുകയാണെങ്കില്‍ ചട്ടങ്ങള്‍ തയ്യാറാക്കുക പൗരന്മാരെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകുമെന്നും പരസ്യത്തില്‍ പറയുന്നു.അതിനിടെ, ചെങ്കോട്ടയില്‍ പ്രതിഷേധിക്കാന്‍ എത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളും പൊലീസ് കസ്റ്റഡിയിലാണ്. പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ഥികളെ പൊലീസ് ബസില്‍ മറ്റൊരിടത്തേക്ക് മാറ്റി. വിദ്യാര്‍ഥി യൂണിയന്‍ നേതാവ് അഭിഷേക് നന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയിലാണ്. അതിനിടെ, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ബംഗളൂരുവില്‍ പ്രതിഷേധത്തിനിടെ കസ്്റ്റഡിയിലായി.ബിഹാറില്‍ ഇടതു പാര്‍ട്ടികള്‍ ബന്ദ് ആചരിക്കുകയാണ്. പട്നയില്‍ എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പൊലീസ് അതിക്രമത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: