നിര്‍ഭയ പ്രതികളുടെ വധശിക്ഷ വൈകും ; പുതിയ ഹര്‍ജി ജനുവരി 24ന് പരിഗണിക്കാന്‍ മാറ്റി

നിര്‍ഭയ കേസില്‍ വധശിക്ഷ ചോദ്യംചെയ്ത സമര്‍പ്പിച്ച പുതിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ജനുവരി 24ന് പരിഗണിക്കാനായി മാറ്റി. ഇതോടെ പ്രതിളുടെ വധശിക്ഷ നടപ്പാക്കുന്നത് ഇനിയും വൈകും. പ്രതികളിലൊരാളായ പവന്‍കുമാര്‍ ഗുപ്ത എന്നയാളാണ് ബുധനാഴ്ച വൈകിട്ട് ഹര്‍ജി നല്‍കിയത്.കുറ്റകൃത്യം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കേസ് രേഖകളില്‍ ഉള്ളത് പ്രായപൂര്‍ത്തിയായിരുന്നു എന്നാണ്. എന്നാല്‍ പ്രായം അറിയുന്നതിന് ശാസ്ത്രീയമായ പരിശോധന നടത്തിയല്ല തന്റെ വയസ്സ് കേസ് രേഖകളില്‍ എഴുതിയിരിക്കുന്നതെന്നാണ് പവന്‍ ഗുപ്ത ആരോപിച്ചത്.പ്രായം തെളിയിക്കുന്നതിന് തന്റെ ബോണ്‍ ടെസ്റ്റ് നടത്തണമെന്നും ഇയാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി പോലീസ് ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.മറ്റൊരു പ്രതിയായ അക്ഷയ് സിങ് വധശിക്ഷയ്‌ക്കെതിരെ നല്‍കിയിരുന്ന പുനഃപരിശോധനാ ഹര്‍ജി ബുധനാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനു ശേഷം പ്രതികളുടെ മരണവാറണ്ട് ഉടന്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ ആശാദേവി നല്‍കിയ ഹര്‍ജി ജനുവരി ഏഴിന് പരിഗണിക്കാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി മാറ്റിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: