കേരളവര്‍മ കോളജിലെ സംഘര്‍ഷം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കേരളവര്‍മ കോളജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുപതോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തൃശൂര്‍ വെസ്റ്റ് പോലീസാണ് കേസെടുത്തത്. ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.പരിക്കേവരുടെ പരാതിയിലാണ് നടപടി. വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പൗരത്വ നിയമത്തെ അനുകൂലിച്ച് സെമിനാര്‍ നടത്താനുള്ള എബിവിപി നീക്കം ചോദ്യം ചെയ്താണ് എസ്എഫ്ഐക്കാര്‍ എത്തിയത്. ക്ലാസിലിരിക്കുകയായിരുന്ന രണ്ടു പ്രവര്‍ത്തകരെ പത്തോളം വരുന്ന എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അധ്യാപകര്‍ എത്തിയതാണ് വിദ്യാര്‍ഥികളെ പിന്തിരിപ്പിച്ചത്.