സഹോദരിയെ മര്‍ദ്ദിച്ച സഹോദരനെതിരെ കേസ്

പയ്യന്നൂര്‍:ടൈല്‍സ് വെച്ചതിന്റെ കൂലിക്കായി സഹോദരിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സഹോദരനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.കോറോം കാനായി മുക്കൂട്ടിലെ രമേശന്റെ ഭാര്യ എം.ശ്യാമള (38)യുടെ പരാതിയിലാണ് സഹോദരന്‍ നാരായണനെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ

16ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയോട് ബന്ധപ്പെട്ട് ടൈല്‍സ് വെച്ചതിന്റെ കൂലിയെ ചൊല്ലിയാണ് അടുക്കളയില്‍വെച്ച് മരവടിയുപയോഗിച്ച് മര്‍ദ്ദിച്ചതെന്നും അടിയേറ്റ് നിലത്ത് വീണപ്പോള്‍ വയറില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചുവെന്നും ശ്യാമള പയ്യന്നൂർ പോലീസിൽ നല്‍കിയ പരാതിയിൽ പറയുന്നു.മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശ്യാമള പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: