“അറബിക് ഡേ ” ആചരിച്ചു

ചേലേരി : അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി ചേലേരി ഗവ:മാപ്പിള എൽ .പി സ്കൂൾ അറബിക് ഡേ ആചരിച്ചു.
ബി.പി.ഒ ഗോവിന്ദൻ എടാട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ഹെഡ്മാസ്റ്റർ രാജീവൻ പുല്ലാരത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ടീച്ചർ കാഞ്ചന കെ.വി , അഹമ്മദ് സദാദ്.എം , അബ്ദുറഹ്മാൻ കെ.വി , സജിത.എം എന്നിവർ അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും ഭാഷയുടെ വിവിധ വശങ്ങളെ കുറിച്ചും വിശദീകരിച്ചു. തത്സമയ ക്വിസ് മത്സര വിജയികൾക്ക് ഉപഹാര സമർപ്പണം പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് കുട്ടി കെ.വി. നിർവഹിച്ചു.
സ്കൂൾ കുട്ടികൾ അവതരിപ്പിച്ച ” അറബിക് സ്കിറ്റ് ” ഏറെ ശ്രദ്ധയാകർഷിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: