ചരിത്രത്തിൽ ഇന്ന്: ഡിസംബർ 19

1925 ലെ കക്കോരി ട്രെയിൻ കേസ്, 1918 ലെ മണിപ്പുർ കേസ് തുടങ്ങിയ കേസുകളിൽ ബ്രിട്ടിഷുകാർ പ്രതിചേർത്ത യുവ യോദ്ധാക്കളും വിപ്ലവകാരികളും HRA പ്രവർത്തകരുമായ രാം പ്രസാദ് ബിസ്മിൽ, അഷ്ഫാക്കുള്ള ഖാൻ, റോഷൻ സിങ്, രാജേന്ദ്രനാഥ് ലാഹിരി എന്നിവരെ ബ്രിട്ടിഷ് ഭരണ കൂടം 1927 ൽ തൂക്കിലേറ്റി.. യഥാക്രമം ഗൊരഖ്പൂർ, ഫൈസാബാദ്, അലഹബാദ്, ഗോണ്ട ജയിലുകളിലാണ് തൂക്കിലേറ്റിയത്.. ലാഹിരി യെ ഡിസംബർ 17ന് തൂക്കിലേറ്റിയിരുന്നു..

ഇന്ന് ഗോവ വിമോചന ദിനം… 1961 ൽ ഇന്നേ ദിവസം പോർട്ടുഗീസുകാരിൽ നിന്നും ഇന്ത്യൻ സൈന്യം ഗോവ തിരിച്ചു പിടിച്ചു..

1783 .. വില്യം പിറ്റ് 24 മത്തെ വയസ്സിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി..

1886- Arther conon Doyle ന്റെ Adventure of Sherlock homes എന്ന 12 പുന്നത് പരമ്പരയിലെ 11 മത് പുസ്തകം പുറത്തിറക്കി

1922- ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ വിവാഹ കുറ്റ സമ്മതം.. 5 വർഷം കൊണ്ട് 3 രാജ്യങ്ങളിലെ 50 പട്ടണങ്ങളിലായി 61 വിവാഹം കഴിച്ചതായി theresa Waughn എന്ന ഇംഗ്ലണ്ട് കാരൻ…

1941. ഹിറ്റ്ലർ ജർമൻ സൈന്യത്തിന്റെ കമാണ്ടർ ഇൻ ചീഫായി

1959- UNI സ്ഥാപിതമായി

1963- സാൻസിബാർ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി..

1972- അപ്പോളോ പരമ്പരയിലെ അവസാന ചാന്ദ്ര ദൗത്യം അപ്പോളോ 17 പര്യടനത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തി..

1984- 1997 ജൂലൈ 1ന് ഹോങ്ങ് കോങ്ങ് ചൈനക്ക് കൈമാറുന്നത് സംബന്ധിച്ച കരാർ (hongkong treaty) ബ്രിട്ടനും ചൈനയും ഒപ്പുവച്ചു…

1997- ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക് ചലച്ചിത്രം പുറത്തിറങ്ങി

2001- സെപ്റ്റംബറിലെ (9/11) ഭീകരാക്രാമണത്തി ലെ അഗ്നി മൂന്ന് മാസത്തിന് ശേഷം കെട്ടടങ്ങി..

2012- Park Guon hye ദക്ഷിണ കൊറിയയിലെ പ്രഥമ വനിതാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 2013 ൽ സ്ഥാനമേറ്റു..

2016.. വീരേന്ദ്ര സേവാഗിന് ശേഷം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മലയാളിയായ കരുൺ നായർ മാറി..

ജനനം

1904- ബി.ടി.രണദിവെ.. CPl (M) , CITU നേതാവ്.

1906.. ലിയോനാർഡ് ബ്രഷ് നേവ്.. സോവിയറ്റ് യൂനിയൻ മുൻ പ്രസിഡണ്ട്..

1934- പ്രതിഭാ സിങ് ദേവി പാട്ടിൽ – ഇന്ത്യയുടെ 11 മത് രാഷ്ട്രപതി…

പ്രതിഭാ ദേവീസിംഗ് പാട്ടിൽ (ജനനം ഡിസംബർ 19, 1934) ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയുമാണ്‌ പ്രതിഭ. യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്, ഇടത് മുന്നണി എന്നിവരുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായിരുന്ന ഇവർ 2007 ജൂലൈ 25-നാണ്‌ രാഷ്ട്രപതിയായി സ്ഥാനമേറ്റത്. ഒരു അഭിഭാഷകയായ പ്രതിഭ രാഷ്ട്രപതി സ്ഥാനത്തെത്തുന്നതിനു മുൻപ് രാജസ്ഥാൻ സംസ്ഥാനത്തിന്റെ 16-ആമത് ഗവർണർ ആയിരുന്നു. രാജസ്ഥാനിലെ ആദ്യ വനിതാ ഗവർണ്ണറും ആണ് പ്രതിഭ. 1986 മുതൽ 1988 വരെ രാജ്യസഭാ ഉപാദ്ധ്യക്ഷയുമായിരുന്നു.

1962 മുതൽ 1985 വരെ പ്രതിഭാ പാട്ടിൽ മഹാരാഷ്ട്ര നിയമസഭാംഗം ആയിരുന്നു. ജൽഗാവോൺ ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നിന്നായിരുന്നു പ്രതിഭ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1991 മുതൽ 1996 വരെ അമ്രാവതി ജില്ലയെ പ്രതിനിധാനം ചെയ്ത് പ്രതിഭ ലോകസഭാംഗമായി.

ആദ്യകാലം

മഹാരാഷ്ട്രയിലെ നഡ്ഗാവോണിൽ നാരായൺ റാവുവിന്റെ മകളായി പ്രതിഭാ പാട്ടിൽ ജനിച്ചു. ജൽഗാവോണിലെ എം.ജെ. കോളെജിൽ നിന്ന് എം.എ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. മുംബൈ ഗവണ്മെന്റ് ലാ കോളെജിൽ നിന്ന് നിയമ ബിരുദവും പ്രതിഭ നേടി. തന്റെ കലാലയ ദിനങ്ങളിൽ പ്രതിഭ ഒരു ടേബിൾ ടെന്നീസ് താരം ആയിരുന്നു. പല അന്തർ-കലാലയ പട്ടങ്ങളും പ്രതിഭ നേടിയിട്ടുണ്ട്..1962-ൽ പ്രതിഭാ പാട്ടിൽ ജൽഗാവോൺ മൂൽജീ ജൈത (എം.ജെ) കോളെജിൽ കലാലയ റാണി ആയി തിരഞ്ഞെടുക്കപ്പെട്ടു. അതേവർഷം പ്രതിഭ ജൽഗാവോൺ നിയോജകമണ്ഡലത്തിൽ നിന്ന് കോൺഗ്രസ് റ്റിക്കറ്റിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ പ്രവർത്തകനായ ദേവീസിംഗ് രാൺസിംഗ് ഷെഖാവത്ത് എന്ന ആളെ പ്രതിഭ 1965 ജൂലൈ 7-നു വിവാഹം കഴിച്ചു.. ഈ ദമ്പതികൾക്ക് ഒരു മകനും മകളും ഉണ്ട്. തന്റെ ഭർത്താവിനോടൊത്ത് വിദ്യാഭാരതി ശിക്ഷൺ പ്രശാരക് മണ്ഡൽ എന്ന വിദ്യാഭ്യാസ സ്ഥാ‍പനം പ്രതിഭ സ്ഥാപിച്ചു. മുംബൈയിലും ജൽഗാവോണിലുമായി പല വിദ്യാലയങ്ങളും കലാലയങ്ങളും ഈ സ്ഥാപനത്തിനു കീഴിൽ നടത്തുന്നു. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് താമസിക്കുവാനായി ന്യൂ ഡെൽഹിയിലും മുംബൈയിലും ഹോസ്റ്റലുകൾ നടത്തുവാൻ ശ്രം സാധന ട്രസ്റ്റ് എന്ന സ്ഥാപനവും പ്രതിഭ സ്ഥാപിച്ചു. ഗ്രാമീണ യുവാക്കൾക്കായി ജൽഗാവോണിൽ ഒരു എഞ്ജിനിയറിംഗ് കോളെജും അവർ സ്ഥാപിച്ചു. സന്ത് മുക്തഭായി സഹകാരി ശക്കർ കർഖാന എന്ന ഒരു പഞ്ചസാര മിൽ പ്രതിഭ സ്ഥാപിച്ചു. സഹകരണമേഖലയിൽ ഇത് നടത്തുന്ന ട്രസ്റ്റിന്റെ ചെയർ പേഴ്സൺ ആണ് പ്രതിഭാ പാട്ടിൽ. സ്വന്തം പേരിൽ പ്രതിഭാ മഹിള സഹകാരി ബാങ്ക് എന്ന ഒരു സഹകരണ ബാങ്കും പ്രതിഭ സ്ഥാപിച്ചു. അന്ധവിദ്യാർത്ഥികൾക്കായി ഒരു വ്യാവസായിക പരിശീലന കേന്ദ്രവും വിമുക്ത ജമാതികളുടെയും നാടോടികളുടെയും മക്കൾക്കായി ഒരു വിദ്യാലയവും പ്രതിഭ സ്ഥാപിച്ചു.

രാഷ്ട്രീയ ജീവിതം

1962-ൽ 27-ആം വയസ്സിൽ പ്രതിഭാ പാട്ടിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്രയുടെ മുൻ മുഖ്യമന്ത്രിയുമായ യശ്വന്ത്‌റാവു ചവാൻ ആയിരുന്നു രാഷ്ട്രീയത്തിൽ പ്രതിഭയുടെ ഗുരുനാഥൻ. 1967-ൽ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭ വസന്ത്‌റാവു നായിക്കിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസ സഹമന്ത്രി ആയി. 1972-1978 കാലയളവിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രതിഭ വിനോദസഞ്ചാരം, സാമൂഹിക ക്ഷേമം, ഭവനനിർമ്മാണം എന്നീ വകുപ്പുകളിൽ സംസ്ഥാന കാബിനറ്റ് മന്ത്രിയായി. വസന്ത്‌ദാദാ പാട്ടിൽ, ബാബാസാഹിബ് ഭോസ്ലെ, എസ്.ബി. ചവാൻ, ശരദ് പവാർ എന്നിവരുടെ മന്ത്രിസഭകളിൽ പ്രതിഭ മന്ത്രിയായിരുന്നു. ജൽ‌ഗാവോണിൽ നിന്നോ തൊട്ടടുത്തുള്ള എഡ്ലാബാദ് നിയോജക മണ്ഡലത്തിൽ നിന്നോ 1985 വരെ പ്രതിഭ തുടർച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985-ൽ പ്രതിഭ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മത്സരിച്ച ഒരു തിരഞ്ഞെടുപ്പിൽ പോലും പ്രതിഭ പരാജയപ്പെട്ടിട്ടില്ല.

രാഷ്ട്രപതി സ്ഥാനാർത്ഥി

പ്രതിഭാ പാട്ടിലിന്റെ പേര് യു.പി.എ സ്ഥാനാർത്ഥിയായി നീർദ്ദേശിക്കപ്പെട്ടു. ഇന്ത്യയിലെ രാഷ്ട്രപതി ആകുന്ന ആദ്യത്തെ വനിതയാണ് പ്രതിഭാ പാട്ടിൽ.രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫലം വരുമ്പോൾ ആന്ധ്രാപ്രദേശിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ ഭൈരോൺ സിംഗ് ഷെഖാവത്തിനു 2 വോട്ടും പ്രതിഭാ പാട്ടിലിനു 223 വോട്ടും ലഭിച്ചു. അരുണാചൽ പ്രദേശിൽ പ്രതിഭാ പാട്ടിലിനു 58 വോട്ടും ഷെഖാവത്തിനു ഒരു വോട്ടും ലഭിച്ചു. ആസ്സാമിൽ പ്രതിഭാ പാട്ടിലിനു 92 വോട്ടും ഷെഖാവത്തിനു 20 വോട്ടും ലഭിച്ചു.

വിവാദങ്ങൾ

രാഷ്ട്രീയ ആരോപണങ്ങൾ നേരിടാത്ത ആളാണെന്ന നിലയിലാണ്‌ പ്രതിഭാ പാട്ടിലിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് യു.പി.എ-ഇടതു സഖ്യം നിർദ്ദേശിച്ചതെങ്കിലും അതിനു ശേഷം ഏതാനം വിവാദങ്ങളിലും ആരോപണങ്ങളിലും പ്രതിഭാ പാട്ടീലിന്റെ പേര്‌ പരാമർശിക്കപ്പെടുകയുണ്ടായി. മഹാരാഷ്ട്രയിൽ ഒരു യോഗത്തിൽ വച്ച് മുഗളർ ഇന്ത്യൻ വനിതകളിൽ അടിച്ചേല്പ്പിച്ച ബുർഖ വസ്ത്രധാരണ രീതി ഉപേക്ഷിക്കേണ്ട സമയം ആയി എന്നു അവർ പ്രസംഗിച്ചതാണ്‌ ആദ്യം വിവാദത്തിനു കാരണമായത്. പിന്നീട് ഹിമാലയത്തിൽ വച്ച് മരിച്ചു പോയ ഒരു ബാബയുടെ ആത്മാവിനോടു സംസാരിച്ചു എന്നു പറഞ്ഞത് പൊതുവേ വിമർശന വിധേയമായി. പ്രതിഭാ പാട്ടിലിന്റെ നേതൃത്വത്തിൽ ഉണ്ടാക്കപ്പെട്ട പഞ്ചസാരമില്ലും സഹകരണബാങ്കും അഴിമതിയാരോപണങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്തു.

പ്രത്യേകതകൾ

ഇന്ത്യയുടെ പ്രഥമ വനിതാ രാഷ്ട്രപതി.

രാജസ്ഥാനിലെ ആദ്യ വനിതാഗവർണ്ണറായിരുന്ന രാഷ്ട്രപതി.

1969- നയൻ മോംഗിയ- ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം..

1974- റിക്കി പോണ്ടിങ്.. ഓസിസ് ക്രിക്കറ്റ് താരം. രണ്ട് തവണ ലോക കപ്പ് ഉയർത്തിയ ക്യാപ്റ്റൻ..

ചരമം

1988- ഉമാശങ്കർ ജോഷി- ഗുജറാത്തി സാഹിത്യകാരൻ.. 1967ൽ ജ്ഞാനപീഠം ലഭിച്ചു..

2001- സുശീല ഗോപാലൻ.. A K G യുടെ പത്നി.. മുൻ മന്ത്രി.. മുൻ MP...

കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മന്ത്രിയും നിയമസഭാ സാമാജികയുമായിരുന്നു സുശീല ഗോപാലൻ. (ഡിസംബർ 29, 1929 -ഡിസംബർ 19, 2001). ആലപ്പുഴ ജില്ലയിലെ മുഹമ്മ എന്ന സ്ഥലത്താണ് സുശീല ജനിച്ചത്. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തു നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷമാണ് ഇദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയിൽ ചേർന്നത്. സി.പി.ഐ.(എമ്മിന്റെ) സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം. 1980-ൽ ആലപ്പുഴയിൽ നിന്നും 1991-ൽ ചിറയിൻകീഴ് നിന്നുമായി രണ്ടു തവണ സുശീല ഗോപാലനെ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

പല ഇടതു മന്ത്രിസഭകളിലും സുശീലാ ഗോപാലൻ അംഗമായിരുന്നു. ഇദ്ദേഹം 1996-ൽ നായനാർ നേതൃത്വം നൽകിയ കേരള സംസ്ഥാനമന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു. പാലക്കാട് പ്ലാച്ചിമടയിൽ കൊക്കൊകോളയ്‌ക്കും, പുതുശ്ശേരി പഞ്ചായത്തിൽ പെപ്സിക്കും പ്രവർത്തനാനുമതി ലഭിച്ചത് സുശീല ഗോപാലൻ വ്യവസായമന്ത്രി അയിരുന്ന കാലത്താണ്‌.

ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലൻ ഒളിവിൽ താമസിക്കുമ്പോൾ സുശീലയുമായി പരിചയപ്പെട്ട് വിവാഹം കഴിക്കുകയായിരുന്നു. 1996-ൽ സുശീല ഗോപാലൻ കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് തൊട്ടടുത്തെത്തിയിരുന്നു. സംസ്ഥാനകമ്മിറ്റിയിൽ വോട്ടെടുപ്പിൽ ജയിച്ചാണ് ഇ.കെ. നായനാർ മുഖ്യമന്ത്രി ആയത്.

2004- എ. കണാരൻ – മുൻ MLA , CPI(M) നേതാവ്

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: