ശ്രീധരന്‍ പിള്ളയെ അവഹേളിച്ചു പോസ്റ്റിട്ട സുനിതക്കെതിരെ മാനനഷ്ട കേസ്

ശബരിമലയിലെ വിഷയങ്ങളുടെ പേരില്‍ ശ്രീധരന്‍ പിള്ളയേയും ഭാര്യയേയും അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ട സുനിത പുലിവാല് പിടിച്ചിരിക്കുകയാണ് .
“ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ പി എസ് ശ്രീധരന്‍ പിള്ളയുടെ ഭാര്യ ക്രിസ്താനിയല്ലേ. റീത്ത.. ഇപ്പോള്‍ ശ്രീധരന്‍ പിള്ളയെ കുറിച്ച്‌ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്. ശ്രീധരന്‍ പിള്ളയും ക്രിസ്ത്യാനിയായ ഭാര്യയും കൂടി ഹന്ദു ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ വേണ്ടി ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.” എന്ന പോസ്റ്റും വീഡിയോയും സുനിത പോസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായി. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ സൈബര്‍ പോരാളികള്‍ വാദവുമായെത്തി.
ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ പേര് റീത്തയെന്നാണ്.
ക്രിസ്ത്യന്‍ പേരുമായി സാമ്യമുള്ള പേരിനെയാണ് ക്രിസ്ത്യാനിയായി സുനിത ചിത്രീകരിച്ചത്. ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ കുടുംബം ഹിന്ദുവാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ഹിന്ദു വിശ്വാസ പ്രകാരമാണ് ജീവിക്കുന്നതെന്നും വ്യക്തം. എന്നിട്ടും ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ പേര് ഉയര്‍ത്തി വ്യാജ പ്രചരണങ്ങള്‍ സുനിത നടത്തുകയായിരുന്നു.
ഈ പോസ്റ്റും വീഡിയോയും തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ നിലപാട്. ഈ സാഹചര്യത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരവും സുനിതാ ദേവദാസിനോട് ആവശ്യപ്പെടുന്നു. വര്‍ഗ്ഗീയ കലാപത്തിനാണ് സുനിത ശ്രമിച്ചതെന്നും കുറ്റപ്പെടുത്തുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: