ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് കോറോം സ്വദേശി മരിച്ചു .

പരിയാരം കോരൻ പീടികയിൽ ദേശീയപാതയിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ ഒരാൾ മരിച്ചു.പയ്യന്നൂർ കോറോം സ്വദേശി ഗോവിന്ദൻ നമ്പൂതിരിയാണ് മരിച്ചത്. കോരൻ പീടികയിൽ വെച്ച് ടോറസ് ലോറി ബൈക്കിലിടിച്ചായിരുന്നു അപകടം.ദേശീയ പാത പ്രവർത്തിക്കെത്തിയ ടോറസ് ലോറിയാണ് ഇടിച്ചത്. ഇടിയുടെ അഘാതത്തിൽ തെറിച്ചുവീണ ഗോവിന്ദൻ നമ്പൂതിരിയുടെ ദേഹ ത്തൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.സംഭവ സ്ഥലത്ത് വച്ചുതന്നെ ഗോവിന്ദൻ നമ്പൂതിരി മരിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
