മണ്ഡല മാസാചരണം; കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ മണ്ഡല മാസാചരണത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ സാംസ്കാരിക സദസ്സും, ഭജനയും സംഘടിപ്പിച്ചു.കൂടാളി ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനധ്യാപകനും മികച്ച പ്രഭാഷകരമായ ശ്രീ കെ വി മനോജ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യ ഭാഷണം നടത്തി.
ചടങ്ങിന് ക്ഷേത്രസമിതി പ്രസിഡൻറ് സി ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി ഒ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സി വിജയൻ മാസ്റ്റർ, ഒ ദേവി എന്നിവർ ആശംസഅർപ്പിച്ചു സംസാരിച്ചു.
ക്ഷേത്രസമിതി സെക്രട്ടറി സി ഒ കെ സജീവൻ സ്വാഗതവും ടി പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. വൈകിട്ട് ക്ഷേത്രത്തിൽ അയ്യപ്പഭക്തർ ഭജനയും നടത്തി.
വൃശ്ചികം 1 ന് ക്ഷേത്രത്തിൽ വിശേഷാൽ ഗണപതി ഹോമവും മുദ്ര ധരിക്കലും നടന്നു.
മണ്ഡല മാസാചരണത്തിൻ്റെ ഭാഗമായി നവം.26 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ക്ഷേത്രത്തിൽ പാർവ്വണ തിരുവാതിരക്കളി സംഘം, മയ്യിൽ അവതരിപ്പിക്കുന്ന തിരുവാതിര ക്ഷേത്രത്തിൽ നടക്കും. തുടർന്ന് ആധ്യാത്മിക സദസ്സ് നടക്കും.അഡ്വ.സി ഒ ഹരീഷ് മുഖ്യഭാഷണം നടത്തും.തുടർന്ന് മേൽശാന്തി ശ്രീ വെങ്കിട്ട രാമൻ വകയായുള്ള നിറമാലയും നടക്കും.
ഡിസംബർ 2 ശനിയാഴ്ച വൈകിട്ട് ഭജനയും തുടർന്ന് നടക്കുന്ന ആധ്യാത്മിക സദസ്സിൽ സി പി ഗോപാലകൃഷണൻ, ചേലേരി മുഖ്യഭാഷണം നടക്കും.
ഡിസംബർ 9 ശനിയാഴ്ച ഭജനയും തുടർന്ന് നടക്കുന്ന ആധ്യാത്മിക സദസ്സിൽ പി കെ കുട്ടികൃഷ്ണൻ, ചേലേരി മുഖ്യഭാഷണം നടത്തും.
ഡിസംബർ 16ശനിയാഴ്ച ഭജനയും തുടർന്ന് കേണൽ വെങ്കിട്ടരാമൻ ആധ്യാത്മിക സദസ്സും നടക്കും.
ധനു 10 ആയ ഡിസം. 26 ചൊവ്വാഴ്ച ഭജനയും നിറമാലയും നടക്കും.