കീച്ചേരി പെട്രോൾ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കണ്ണൂർ :ദേശീയപാതയിൽ കീച്ചേരി പെട്രോൾ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.

പാപ്പിനിശ്ശേരി പഴഞ്ചിറ ധര്‍മകിണറിന് സമീപത്തെ കെട്ടിട നിര്‍മ്മാണെ തൊഴിലാളി മേപ്പയില്‍ സന്ദീപ് കുമാര്‍ (32) ആണ് അപകടത്തില്‍ തല്‍ക്ഷണം മരിച്ചത്.

കീച്ചേരി പമ്പാലക്ക് സമീപം ഇന്ന് വൈകുന്നേരം 5.45 നാണ് അപകടം നടന്നത്.സ്വകാര്യ ബസും ബൈക്കും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടയില്‍ പമ്പാലക്ക് സമീപത്തെ സര്‍വീസ് സ്‌റ്റേഷന് സമീപത്ത് വെച്ച് ബൈക്കിനെ മറികടക്കുന്നതിനിടയിലാണ് അപകടം നടന്നത്.ബൈക്കില്‍ ബസ് തട്ടിയതോടെ ബൈക്ക് യാത്രികനായ യുവാവ് ബസിനടിയില്‍ പ്പെടുകയായിരുന്നു.

പഴഞ്ചിറയിലെ ശ്രീധരന്റെയും മേപ്പയില്‍ ചന്ദ്രമതിയുടെയും മകനായ സന്ദീപ്കുമാര്‍ അവിവാഹിതനാണ്.

സഹോദരന്‍: സനല്‍, സജിഷ്, ഷംന
മൃതദേഹം കണ്ണൂര്‍ ജില്ല ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്പത്രിയിലേക്ക് മാറ്റി.

നാളെ ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: