റോഡിന് സ്വകാര്യ വ്യക്തിയുടെസ്ഥലം കയ്യേറി പഞ്ചായത്തംഗം ഉൾപ്പെടെ 8 പേർക്കെതിരെ കേസ്

പയ്യാവൂർ.റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ച് സ്ഥലം കയ്യേറിയ പഞ്ചായത്തംഗം ഉൾപ്പെടെ 8 പേർക്കെതിരെ പരാതിയിൽ പയ്യാവൂർ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു സംഭവം. ചന്ദനക്കാംപാറ സ്വദേശി പാമ്പാറയിൽ സണ്ണിയുടെ അമേരിക്കയിൽ താമസക്കാരായ ജ്യേഷ്ഠസഹോദരൻ്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലംവാദമില്ലാതെ അതിക്രമം കാണിച്ച് മധു വെമ്പലത്തെ റോഡ് വീതി കൂട്ടുന്നതിന് കയ്യേറിയെന്നാണ് പരാതി. പഞ്ചായത്ത് വാർഡ് മെമ്പർ സിന്ധുവിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളായ ജോസ്, ഷിബി പാറയിൽ, റോയി തളത്തിൽ, മനോജ്, ആൻ്റണി, ടോമി, റോയി എന്നിവർക്കെതിരെയാണ് സണ്ണിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: