ഇത്തിരിനേരം ഒത്തിരികാര്യം’: കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ കുട്ടികളുമായി സംവാദം നടത്തി

കണ്ണൂര്‍: കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലത്തിന്‍റെ ബാലവകാശ വാരാചരണത്തിന്‍റെ ഭാഗമായി ചൈല്‍ഡ് ലൈന്‍ സേ ദോസ്തി എന്ന പരിപാടിയുടെ ഭാഗമായി ചൈല്‍ഡ് ലൈന്‍ കണ്ണൂര്‍, ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്കീമും സംയുക്തമായി ‘ഇത്തിരിനേരം ഒത്തിരികാര്യം’ എന്ന പേരില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ആർ.ഇളങ്കോ ഐപിഎസ് കുട്ടികളുമായി സംവാദം നടത്തി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ നടത്തിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ബാലവകാശ വാരാചരണത്തിന്‍റെ സന്ദേശം നൽകി. യുവ തലമുറ സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്ന ഉത്തരവാദിത്വങ്ങള്‍ സമൂഹത്തിലെ സത്യങ്ങള്‍ തിരിച്ചറിയന്‍ ഉപയോഗപ്പെടുത്തണമെന്നും, നമ്മുടെ സാമൂഹിക അവബോധം പത്ത് വര്‍ഷം മുന്‍പത്തെ സ്ഥിതിയില്‍ നിന്നും ഏറെ മറിയിരിക്കുകയാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ സിറ്റി പോലീസ് കമ്മീഷണറെ ദോസ്തി ബാന്‍ഡ് അണിയിച്ചു. കണ്ണൂര്‍ പട്ടണത്തിലെ അഞ്ച് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത 24 എന്‍ എസ് എസ് വാളണ്ടിയര്‍മാരായ വിദ്യാര്‍ഥികളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, വിദ്യാലയങ്ങളിലെ റാഗിങ്, പോലീസ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, പെണ്‍ കുട്ടികള്‍ പൊതുയിടങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങളെ എങ്ങിനെ അഭിമുഖീകരിക്കാം, ഐപിഎസ് വിശേഷങ്ങള്‍ എന്നിവ ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ ചര്‍ച്ച ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: