അഡ്വ. ബാലകൃഷ്ണൻ നിര്യാതനായി

4 / 100

 

 

എടക്കാട്: റിട്ട. അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടറും തലശ്ശേരി ബാറിലെ അഭിഭാഷകനുമായിരുന്ന കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിന് സമീപം എൻ. ബാലകൃഷ്ണൻ (75) നിര്യാതനായി. കടമ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കെ എസ് ആർ ടി സി ലീഗൽ അഡ്വൈസർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഒരു കാലത്ത് പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: വൽസല ( റിട്ട. വെയർഹൗസിങ് കോർപ്പറേഷൻ). മകൻ : പരേതനായ ജിജീഷ്. സഹോദരങ്ങൾ: നളിനി, വസന്ത (റിട്ട. ടീച്ചർ), രേവതി, ചന്ദ്രൻ (റിട്ട. റെയ്ഡ്കോ), പരേതരായ നാരായണൻ, നാരായണി. സംസ്കാരം ഇന്ന് രാവിലെ 10 ന് മുഴപ്പിലങ്ങാട് പൊതു ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: