നാളെ (20/11/2019) കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭാസ ബന്ദ്

തിരുവനന്തപുരം: കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ്ജ്.
കെ.എസ്.യൂ സംസ്ഥാന പ്രസിഡന്റ് കെ_എം_അഭിജിത്തിനും, ഷാഫി_പറമ്പിൽ എം.എൽ.എ ക്കും കെ.എസ്.യു പ്രവർത്തകർക്കും നേരെയുള്ള പോലീസ് അക്രമത്തിൽ പ്രതിക്ഷേധിച്ചു നാളെ (20/11/2019) കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭാസ ബന്ദ്.

കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പിലും വാളയാര്‍ കേസിലെ വീഴ്ചയിലും പ്രതിഷേധിച്ച് കെ.എസ്‍.യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്‍.യു പ്രസിഡന്‍റ് അഭിജിത്ത് എന്നിവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കെ.എസ്‍.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം എം.ജി റോഡില്‍ ഗതാഗതം തടസപ്പെട്ടു.തലക്ക് ലാത്തിയടിയേറ്റെന്നും പൊലീസ് മര്‍ദിച്ചെന്നും എം.എല്‍.എ പറഞ്ഞു. സമാധാനപരമായി നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അതിക്രമം കാട്ടിയത്. സഭയ്ക്ക് അകത്തും പുറത്തും സമരം തുടരുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.

കെ.എസ്‍.യു മാര്‍ച്ചിനിടെ ഷാഫി പറമ്പിലിന് മര്‍ദനമേറ്റ വിഷയം നിയമസഭയിലെത്തി‍. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്പീക്കറും നിയമ മന്ത്രി എ.കെ ബാലനും ആവശ്യപ്പെട്ടു.

കെ.എസ്.യൂ സംസ്ഥാന പ്രസിഡന്റ് കെ_എം_അഭിജിത്തിനും, ഷാഫി_പറമ്പിൽ MLA ക്കും കെ.എസ്.യു പ്രവർത്തകർക്കും നേരെയുള്ള പോലീസ് അക്രമത്തിൽ പ്രതിക്ഷേധിച്ചു നാളെ (20/11/2019) കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭാസ ബന്ദിന് ആഹ്വാനം ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: