കമ്പിൽ ടൗണിൽ പട്ടാപ്പകൽ വീട്ടിൽ നിന്നും പതിനായിരങ്ങൾ വിലവരുന്ന അലങ്കാര മത്സ്യങ്ങളെ മോഷ്ടിച്ചു.

കമ്പിൽ: കമ്പിൽ ടൗണിൽ കെ.എൽ.ഐ.സി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ നിന്നും പട്ടാപ്പകൽ പതിനായിരങ്ങൾ വിലവരുന്ന അലങ്കാര മത്സ്യങ്ങളെ മോഷ്ടിച്ചു, വൻ ഉയരത്തിൽ നിർമ്മിച്ച മതിലുകൾ ചാടിക്കടന്നാണ് അഞ്ചോളം വരുന്ന യൂണിഫോം ധരിച്ച 13, 14 വയസ്സ് പ്രായം തോന്നിക്കുന്ന വിദ്യാർത്ഥികൾ വീട്ടിൽ അലങ്കാരത്തിനായ് വളർത്തുന്ന ഇരുനൂറോളം വരന്നുന്ന മത്സ്യങ്ങളെ മോഷണം നടത്തിയത്, ഏകദേശം പതിനയ്യായിരം രൂപ വിലമതിക്കുമെന്നും സമാനമായ രീതിയിൽ പല തവണയായി മത്സ്യങ്ങളും കുരുമുളകുകളും മോഷണം പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഡി.സി.ക്യാമറ സ്ഥാപിച്ചത് എന്നും വീട്ടുടമ കണ്ണൂർ വാർത്തകൾ ഓൺലൈനിനെ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മണിയോടെയായിരുന്നു മോഷണം നടത്തിയത്, സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം വീട്ടുടമ പ്രതീഷ് എം.വി മയ്യിൽ പോലീസിൽ പരാതി നൽകി. കുട്ടികളിൽ ഉണ്ടാവുന്ന ഇത്തരം പ്രവണത ദൂരവ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനാൽ ഈയൊരു സംഭവം വളരെ ഗൗരവമായി കണക്കിലെടുത്ത് എത്രയും പെട്ടന്ന് സംഭവസ്ഥലത്ത് വന്ന് നിരീക്ഷിച്ചതിന് ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മയ്യിൽ പോലീസ് പ്രദീപൻ എസ്.ഐ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: