കണ്ണൂർ വിമാനത്താവള ഉദ്ഘാടനം യൂസഫലി എത്തുക സ്വന്തം വിമാനത്തിൽ

0

കണ്ണൂർ: രാജ്യാന്തര വിമാനത്താവള ഉദ്ഘാടനത്തിനു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എത്തുന്നത് സ്വന്തം വിമാനത്തില്‍. ഡിസംബര്‍ 9നാണ് ഉദ്ഘാടനം നടക്കുന്നതെങ്കിലും തലേന്ന് വിമാനത്താവളത്തില്‍ യൂസഫലി ഇറങ്ങും. 2 വർഷം മുൻപു വാങ്ങിയ ഗൾഫ് സ്ട്രീം 550 വിമാനത്തിലാണ് യൂസഫലി എത്തുക. ‘ഗള്‍ഫ് സ്ട്രീം 550’ എന്ന വിമാനം 360 കോടി രൂപയ്ക്കാണ് യൂസഫലി വാങ്ങിയത്.

14 മുതല്‍ 19 യാത്രക്കാര്‍ക്കാണ് ഗള്‍ഫ് സ്ട്രീം 550 സഞ്ചരിക്കാനാകുക. 12,501 കിലോമീറ്റര്‍ വരെ പരമാവധി റേഞ്ചുള്ള വിമാന പരമാവധി വേഗത മണിക്കൂറില്‍ 488 നോട്ടാണ് (ഏകദേശം 900 കീമി). 12 മണിക്കൂര്‍ വരെ വിമാനത്തിന് നിര്‍ത്താതെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

രണ്ടുവര്‍ഷം മുന്‍പ് 150 കോടി രൂപയുടെ ലെഗസി 650 എന്ന വിമാനം യുസഫലി സ്വന്തമാക്കിയിരുന്നു. 13 യാത്രക്കാരെ വാഹിക്കാനാവുന്ന ലെഗസി 650യെ കൂടാതെയാണ് കഴിഞ്ഞ വര്‍ഷം യൂസഫലി ഗള്‍ഫ് സ്ട്രീം 550ഉം വാങ്ങിയത്. അമേരിക്കയിലെ വെര്‍ജീനിയ ആസ്ഥാനമായുള്ള ജനറല്‍ ഡൈനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്‌റോസ്‌പെയ്‌സാണ് വിമാനത്തിന്റെ നിർമ്മാതാക്കള്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading