300 വർഷത്തിലധികമായി തുടർന്ന് വരുന്ന അഴീക്കോട് പുന്നക്കപ്പാറ മുഹ്‌യിദ്ധീൻ ജുമാ മസ്ജിദിലെ മീലാദിനോടനുബന്ധിച്ചുള്ള അന്നദാന വിതരണം ശ്രദ്ധേയമായി

നബിദിനാഘോഷങ്ങളുടെ ഭാഗമായി അഴീക്കോട് പുന്നക്കപ്പാറ മുഹ്‌യിദ്ധീൻ ജുമാ മസ്ജിദ് മഹല്ലിൽ അന്നദാന വിതരണം നടത്തി. 300ലധികം വർഷങ്ങൾക്ക് മുന്നേ നിസ്കാരപ്പള്ളി മാത്രമായി ഉണ്ടായിരുന്നപ്പോഴുള്ള ചടങ്ങാണ് ഇന്നും തുടർന്ന് വരുന്നത്. അന്ന് മുതലേ മഹല്ലിലുള്ള താമസക്കാർക്ക് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തു വരുന്നു. തുടർന്നിങ്ങോട്ട് എല്ലാ വർഷവും നബിദിനത്തോടനുബന്ധിച്ചു നടക്കാറുള്ള ഭക്ഷണ വിതരണം ഇത്തവണയും വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 200ഓളം കുടുംബങ്ങൾക്കായി 350 കിലോ അരിയുടെ ഭക്ഷണം വിതരണം ചെയ്തു. ഭക്ഷണവിതരണത്തിന് മഹല്ല് ഖത്തീബ്, കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ നേതൃത്വം നൽകി. നാളെ രാവിലെ മീലാദ് റാലി പുന്നക്കപ്പാറ തൻവീറുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ നിന്നും രാവിലെ 7 മണിക്ക് പുറപ്പെടും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: