കീച്ചേരിയിൽ ആരംഭിച്ച ആയുർവേദ ആശുപത്രി ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട മുസ്ലിം ലീഗ് പ്രസ്താവന അപഹാസ്യം: എസ് ഡി പി ഐ

കീച്ചേരിയിൽ ആരംഭിച്ച ആയുർവേദ ആശുപത്രി ഉത്ഘാടന ചടങ്ങിൽ പാർട്ടി പ്രതിനിധിയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട മുസ്ലിം ലീഗ് പ്രസ്താവന രാഷ്ട്രീയ മര്യാദക്ക് ചേരാത്തതും അപഹാസ്യവുമാണെന്ന് എസ് ഡി പി ഐ മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഒരു നാട്ടിൽ നടക്കുന്ന ചടങ്ങിൽ അവിടെയുള്ള പ്രധാന രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിക്കുക എന്നത് സർവ സാധാരണമാണ്. അതിന്റെ ഭാഗമായാണ് പാർട്ടി പ്രതിനിധിയെ ക്ഷണിച്ചത്.ആർ എസ് എസ് ജാഥക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചവരും സ്വന്തം പാർട്ടി വേദിയിൽ പോലും ആർ എസ് എസ് പ്രതിനിധികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്ന ലീഗ് സംസ്കാരം ഈ നാട്ടിലെ ജനങ്ങൾക്ക്‌ നന്നായറിയാം. പലപ്പോഴും തരം പോലെ അവിശുദ്ധ കൂട്ട് കെട്ടുകൾ ഉണ്ടാകുന്നവരാണ് ഒരു പൊതുചടങ്ങിൽ പാർട്ടി പ്രതിനിധി പങ്കെടുത്തതിൽ വിറളി പിടിക്കുന്നതെന്നും മുനിസിപ്പൽ കമ്മിറ്റി പ്രസ്താവിച്ചു. മുനിസിപ്പൽ പ്രസിഡന്റ്‌ ഷമീർ മട്ടന്നൂർ, സെക്രട്ടറി നാസർ വെമ്പടി, റഫീഖ് കീച്ചേരി എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: