ശബരിമലയിൽ മനഃപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചവരാണ് അറസ്റ്റിലായത്: മുഖ്യമന്ത്രി

ശബരിമലയില്‍ സര്‍ക്കാരിന് യാതൊരുവിധ പിടിവാശിയോ ആശയക്കുഴപ്പമോ ഇല്ലെന്നും സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്നും മുഖ്യമന്ത്രി. കോഴിക്കോട് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമ്മേളനം ഉദ്ഘാടന ചടങ്ങില്‍ ആയിരുന്നു ഈ കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്‌. ശബരിമലയില്‍ പ്രശ്നമുണ്ടാക്കാന്‍ ആര്‍എസ്‌എസ് പദ്ധതിയിട്ടിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങള്‍ പുറത്ത് വരുന്നുണ്ട്. സംഘര്‍ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ആളുകളെത്തി. കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലരുടെ ശ്രമം. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്ന് ചിലര്‍ കരുതുന്നുതെന്നും മുഖ്യമന്ത്രി പറഞ്ഞു

ശബരിമല വിഷയത്തില്‍ ചിലര്‍ ചില അജണ്ടകള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിന്‍റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെല്ലാം. ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാന്‍ ശ്രമിക്കുമ്പോൾ സര്‍ക്കാരിന് നോക്കി നില്‍ക്കാന്‍ കഴിയില്ല. സംഘര്‍ഷം സൃഷ്ടിക്കാന്‍ ചിലർ ശബരിമലയിലേക്ക് ബോധപൂര്‍വം എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിശ്വാസങ്ങള്‍ക്കും വിശ്വാസികള്‍ക്കും ഒപ്പമാണെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടുള്ളതാണ്. വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: