ചരിത്രത്തിൽ ഇന്ന്: നവംബർ 19

ഇന്ന് ദേശിയോദ്ഗ്രഥന ദിനം… 1984 ഒക്ടോബർ 31 ന് രക്തസാക്ഷിയായ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ ജൻമ ദിനം . (1917 ൽ ഇന്നേ ദിവസമാണ് ജവഹർലാൽ നെഹ്റു വിന്റെയും കമലാ നെഹ്റു വിന്റെയും ഏക പുത്രിയായി ഇന്ദിര ജനിച്ചത്)

ലോക ടോയ് ലറ്റ് ദിനം

ലോക പുരുഷ ദിനം

ലോക പൗരാവകാശ ദിനം (Equal opportunity day)

1863 ൽ US പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കണിന്റെ മനുഷ്യാവകാശം, ജനാധിപത്യം എന്നിവ സംബന്ധിച്ച ഗെറ്റിസ് ബർഗ് പ്രസംഗത്തിന്റെ ഓർമയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്..

1962- ഇന്ത്യ .. ചൈന യുദ്ധത്തിന് മുന്നോടിയായ സൈനിക നീക്കം ശക്തമായി…

1969… അപ്പോളോ 12 ലെ ചാൾസ് കൊണാർഡ്, അലൻ ബീൻ എന്നിവർ ചന്ദ്രനിൽ കാല് കുത്തുന്ന 3, 4 വ്യക്തികളായി…

1982- ഇന്ത്യയിൽ നടന്ന രണ്ടാമത് ഏഷ്യൻ ഗയിംസിന് (ഒമ്പതാമത് ) ന്യൂഡൽഹിയിൽ തുടക്കമായി..

1985- മിഖായാൽ ഗോർബച്ചേവ് (USSR) – റൊണാൾഡ് റെയ്ഗൻ (USA) പ്രഥമ കൂടിക്കാഴ്ച്ച

2013 – സ്വാമി വിവേകാനന്റെ 150 മത് ജന്മവാർഷികത്തിന്റെ ഭാഗമായി വിവേക് എക്സ്പ്രസ് ഓട്ടം ആരംഭിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം (4273 Km) ഓടുന്ന ദിബ്രു ഗഢ് (ആസ്സാം ) – കന്യാകുമാരി എക്സ്പ്രസ് ഈ ശ്രേണിയിൽ പെട്ടതാണ്…

2013 – ഇന്ദിരാജിയുടെ ജൻമദിനത്തിൽ ഭാരതീയ മഹിളാ ബാങ്ക് ഉദ്ഘാടനം ചെയ്തു.. (2017 ഏപ്രിൽ 1ന് SBl യിൽ ലയിപ്പിച്ചു)

2017- മാനുഷി ചില്ലർ ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു…

ജനനം

1828- ഝാൻസി റാണി – 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഏക പുരുഷൻ എന്ന് ബ്രിട്ടിഷുകാർ വിശേഷിപ്പിച്ച വനിത… 1858ൽ 30 മത് വയസ്സിൽ ചരമം…

1895- ഗൗരി സേതു ലക്ഷ്മി ഭായ് – തിരുവിതാം കൂറിലെ അവസാന റീജന്റ്. 1931 ൽ ശ്രീ ചിത്തിര തിരുനാൾ അധികാരമേൽക്കും വരെ. രാജാ രവിവർമ്മയുടെ കൊച്ചുമകൾ… മൃഗബലി നിരോധിച്ചു.. ദേവദാസി സമ്പ്രദായം നിർത്തലാക്കി – വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെ 3 എണ്ണം ജാതി വ്യത്യാസമില്ലാതെ ഹിന്ദുക്കൾക്ക് തുറന്ന് കൊടുത്തു…

1905- സി.കെ. കുമാരപണിക്കർ – വയലാർ സ്റ്റാലിൻ- സി.കെ. ചന്ദ്രപ്പന്റെ പിതാവ്…

1922- സലീൽ ചൗധരി – സിനിമാ സംഗീത സംവിധായകൻ… മലയാളത്തിലടക്കം നിരവധി ഹിറ്റ് ഗാനങ്ങൾ ..

1928- ധാരാസിങ് – ഗുസ്തി താരം – ഹിന്ദി നടൻ

1938- കേശവ് ചന്ദ്ര സെൻ – സ്വാതന്ത്ര്യ സമര സേനാനി..

1951- സീനത്ത് അമൻ – ഹിന്ദി നടി…..

1975- സുസ്മിതാ സെൻ – ഹിന്ദി നടി, മുൻ മിസ് യൂനിവേഴ്സ്..

ചരമം

1941.. രാമവർമ്മ അപ്പൻ തമ്പുരാൻ – മലയാളത്തിലെ ആദ്യ ഡിറ്റക്ടീവ് നോവൽ ഭാസ്കര മേനോൻ രചിച്ചു. 1929ൽ സിനി ട്രോൺ എന്ന സിനിമാ കമ്പനി സ്ഥാപിച്ചു…

1967- കാസിമർ ഫങ്ക് – പോളണ്ട് ശാസ്ത്രജ്ഞൻ.. ബറിബറി രോഗത്തിന് കാരണം വിറ്റാമിൻ ബി യുടെ കുറവാണെന്ന് കണ്ടു പിടിച്ചു…

2006 – കെ.പി . കൊട്ടാരക്കര – മലയാള സിനിമാ മേഖലയിൽ പ്രശസ്തൻ…

2008- എം.എൻ.നമ്പ്യാർ എന്ന മഞ്ഞരി നാരായണൻ നമ്പ്യാർ .. കണ്ണുർ ചെറുകുന്ന് സ്വദേശി.. വില്ലൻ കഥാപാത്രത്തിന് വൈവിദ്ധ്യത സൃഷ്ടിച്ച് ആയിരത്തിലേറെ സിനിമകളിൽ അഭിനയിച്ചു.

(എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: