പാനൂരിൽ സിപിഎം ബിജെപി സംഘർഷം; 2 പേർക്ക് വെട്ടേറ്റു

പാനൂർ: സിപിഎം പ്രവർത്തകനായ തൂവക്കുന്ന് സ്വദേശി ബിനീഷിനാണ് തലക്കും വലത് കൈക്കും വെട്ടേറ്റത്. നേരത്തെ ബി ജെ പി പ്രവർത്തകനായ നിഖിലിന് വെട്ടേറ്റിരുന്നു .ഇതിന്റെ തുടർച്ചയാണ് സംഘർഷം ഉണ്ടായിരിക്കുന്നത്. പരിക്കേറ്റ ബിനീഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . സംഘർഷം നടന്ന സ്ഥലത്ത് പാനൂർ സി.ഐ വി വി ബെന്നിയുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി സ്ഥിതിഗതികൾ വിലയിരുത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: