കടവത്തൂർ വി എച്ച് എസ് എസ് ഇനി പി കെ എം ഹയർ സെക്കണ്ടറി സ്കൂൾ

0

മൂന്ന് പതിറ്റാണ്ടിലേറെയായി ഒരു പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലെ നെടും തൂണായ
കടവത്തൂർ വി എച്ച് എസ് എസ് ഇനി ഔദ്യോഗിക രേഖകളിലും പൊട്ടൻകണ്ടി കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെടും. ഇത് സംബന്ധിച്ച് സർക്കാർ ഓർഡർ ഇന്ന് ഇറങ്ങി.

  2 വർഷം മുൻപ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി യുടെ സാന്നിധ്യത്തിൽ മണ്ഡലം എം പി   മുല്ലപ്പള്ളി രാമചന്ദ്രൻ  പുനർ നാമകരണം   പ്രഖ്യാപിചിരുന്നു.

1984ൽ അന്നത്തെ ഉപ മുഖ്യ മന്ത്രി  സി എച് മുഹമ്മദ് കോയ  ഉദ്ഘാടനം ചെയ്ത സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച വ്യക്തിത്വങ്ങൾ ആയിരുന്നു   പൊട്ടൻകണ്ടി കുഞ്ഞമ്മദ് ഹാജി,  പി പി മമ്മു ഹാജി എന്നിവർ.

മുസ്ലിം ലീഗ് നേതാവും
ദീർഘ കാലം തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടി ആയിരുന്ന  പി കെ കുഞ്ഞമ്മദ് ഹാജിയുടെ  പേര് സ്കൂളിന് നൽകുക വഴി, പെരിങ്ങത്തൂരിൽ മറ്റൊരു സ്കൂൾ വരുന്നതിന് വരെ വിവിധ പഞ്ചായത്തുകൾക്ക് ആശ്രയമായിരുന്ന പ്രസ്തുത സ്കൂൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങുകയും, വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്തെ വിദ്യാഭ്യാസ നവോത്ഥാന ത്തിന് വിത്തു പാകിയ ആ  ധിഷണശാലി ക്ക് അർഹിക്കുന്ന അംഗീകാരവും ആദരവും നൽകുക എന്ന ഉദ്ദേശത്തോടെയാണ് സ്കൂൾ മാനേജ്മെന്റ് ഇത്തരമൊരു തീരുമാനം എടുത്തത്. ഹയർ സെക്കൻഡറി ബ്ലോക്ക് പി പി മമ്മു ഹാജിയുടെ പേരിൽ അറിയപ്പെടും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading