നടിയെ ആക്രമിച്ച കേസ്; ദിലീപ് എട്ടാം പ്രതി, കുറ്റപത്രം ചൊവ്വാഴ്ച
കുറ്റപത്രം ചൊവാഴ്ച കോടതിയില്‍ സമര്‍പിക്കും.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം. കുറ്റപത്രം ചൊവാഴ്ച കോടതിയില്‍ സമര്‍പിക്കും.
കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പടെ 11 പ്രതികള്‍ ഉണ്ടാകും. 450 രേഖകളും മുന്നൂറിലേറെ സാക്ഷികളും കുറ്റപത്രത്തിന്റെ ഭാഗമാകും.
ഗൂഢാലോചനയില്‍ ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും പേരുകള്‍ മാത്രമാണ് ഉള്ളത്.