അഴീക്കോട് ബി.ജെ.പി.പ്രവർത്തകന് വെട്ടേറ്റു.ഗുരുതര പരിക്ക്
അഴീക്കലില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴീക്കല്‍ വെള്ളക്കല്ലിലെ കെ. നിഖില്‍ (22), കെ. നിഥിന് (25), അശ്വിന് (25), ശ്രീരാഗ് (24) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാത്രി എട്ടു മണിയോടെയാണ് സംഭവം. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. സംഭവസ്ഥലത്ത് വളപട്ടണം പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. അതില്‍ പ്രതിഷേധിച്ച് വൈകിട്ട് അഴീക്കോട് സി.പി. എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. അക്രമത്തിനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല….