13 കാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്.: പെൺ സുഹൃത്തിന്റെ 13 കാരനായ മകനെ തട്ടിക്കൊണ്ടുവന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ ബാലുശ്ശേരി എസ്ഐ കെ.റഫീഖും സംഘവും അറസ്റ്റുചെയ്തു.
ഹൊസ്ദുർഗ് കീക്കാനത്തെ മാലിക്കില്‍ റഫീഖി (33)നെയാണ് അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ആഗസ്ത് 30 നാണ് റഫീഖ് 13 കാരനെ നാട്ടിലേക്ക് തട്ടിക്കൊണ്ടുവന്ന് തടവില്‍ പാര്‍പ്പിച്ച് പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത്. പിന്നീട് നാട്ടിലെത്തിയ കുട്ടി വീട്ടുകാരോട് പീഡനവിവരം പറഞ്ഞതിനെതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. അറസ്റ്റിലായ റഫീഖിനെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. കുട്ടിയുടെ മാതാവായ ബാലുശ്ശേരി സ്വദേശിനിയുമായി റഫീഖ് സൗഹൃദത്തിലായിരുന്നു. ഈ സൗഹൃദത്തിന്റെ മറവില്‍ യുവതിയില്‍ നിന്നും റഫീഖ് 10 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി. ഈ സ്വര്‍ണ്ണാഭരണങ്ങള്‍ പലവട്ടം തിരികെ ആവശ്യപ്പെട്ടിട്ടും റഫീഖ് നല്കാന് തയ്യാറായില്ലെന്നും ഒടുവില്‍ മകനെ ബാലുശ്ശേരിയിലെ തന്റെ താമസസ്ഥലത്തേക്ക് പറഞ്ഞുവിട്ടാല്‍ ആഭരണങ്ങള്‍ തിരികെ കൊടുത്തുവിടാമെന്ന് റഫീഖ് കുട്ടിയുടെ മാതാവിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ബാലുശ്ശേരിയിലേക്ക് അയച്ചു. കുട്ടി അവിടെയെത്തിയപ്പോള്‍ റഫീഖ് ഉണ്ടായിരുന്നില്ല. യുവതി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ കോഴിക്കോട്ടാണുള്ള തെന്നും കുട്ടിയെ അവിടേക്ക് പറഞ്ഞുവിടണമെന്നും ആവശ്യപ്പെട്ടു. ഇതുപ്രകാരം കോഴിക്കോട്ട് എത്തിയ കുട്ടിയെ റഫീഖ് ബലം പ്രയോഗിച്ച് കീക്കാനത്തേക്ക് തട്ടിക്കൊണ്ടുവരികയായിരുന്നു. ഇവിടെ രഹസ്യമായി താമസിപ്പിച്ച് ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചാണ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ഒടുവില്കുട്ടി രക്ഷപ്പെട്ട് നാട്ടിലെത്തിയാണ് രക്ഷിതാക്കളോട് കുട്ടി കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.തുടർന്ന് വീട്ടുകാര്‍ സംഭവം ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിക്കുകയായിരുന്നു.