കൂട്ടയോട്ടവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.

പയ്യന്നൂർ.സമൂഹ
വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി .
കേരള ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ നിർദ്ദേശാനുസരണം കേരളത്തിലെ മുഴുവൻ ഫയർ സ്റ്റേഷനുകളിലും ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പയ്യന്നൂർ ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ, കേരള സിവിൽ ഡിഫൻസ് പയ്യന്നൂർ യൂണിറ്റ് , സ്റ്റുഡൻസ് പോലീസ് കേഡറ്റ് എന്നിവർ സംയുക്തമായി പയ്യന്നൂർ പഴയ ബസ്റ്റാൻഡിൽ നിന്നും ഫയർ സ്റ്റേഷനിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചത്. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത ഫ്ലാഗ് ഓഫ് ചെയ്തു. പയ്യന്നൂർ ടൗൺ സ്ക്വയറിൽ നിന്നാരംഭിച്ച കൂട്ടയോട്ടം നഗരത്തിലൂടെ സഞ്ചരിച്ച് പയ്യന്നൂർ ഫയർ സ്റ്റേഷനിൽ സമാപിച്ചു.തുടർന്ന് പയ്യന്നൂർ ഫയർ ആൻഡ് സ്റ്റേഷനിൽ വച്ച് പയ്യന്നൂർ എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.അസിസ്റ്റൻസേഷൻ ഓഫീസർ എം എസ് ശശിധരൻ ജീവനക്കാരായ ഒ സി കേശവൻ നമ്പൂതിരി ,പി വിജയൻ. പി വി സുമേഷ് ,മുരളി നടുവലത്ത്,കെ എം ഗോവിന്ദൻ, സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റുവാർഡൻ ടിവി സൂരജ് , സ്റ്റുഡൻറ് പോലീസ് കേഡറ്റ് അസ്ന എന്നിവർ സംസാരിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: