ഉത്തര മലബാറിലെ ട്രെയിൻ യാത്രാ ക്ലേശത്തിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ ക്രിയാത്മകമായി ഇടപെടുന്നില്ല. കെ കെ അബ്ദുൽ ജബ്ബാർ

കണ്ണൂർ: ജനസംഖ്യയും, ട്രെയിൻ യാത്രക്കാരും വർദ്ധിച്ചതിന് ആനുപാതികമായി ട്രെയിനുകളുടെ എണ്ണവും, അനുബന്ധ സൗകര്യങ്ങളും വർദ്ധിക്കാത്തതിന് ഉത്തര മലബാറിലെ എം പി മാർ ക്രിയാത്മകമായി ഇടപെടണമെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ ആവശ്യപ്പെട്ടു.
ഉത്തര മലബാറിലെ യാത്രക്കാരോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് എസ് ഡി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ മുഖ്യമന്ത്രി അടക്കം നിരവധി മുഖ്യമന്ത്രിമാരെ നൽകിയ ഈ ഭാഗത്തെ ജനങ്ങൾക്ക് വേണ്ട യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിന് അവരാരും ഇടപെടാത്തതിൻറെ ഫലമാണ് യാത്രക്കാർ ഇപ്പോൾ അനുഭവിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡണ്ട് എ.
സി ജലാലുദ്ധീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ സ്വാഗതവും കണ്ണൂർ മണ്ഡലം സെക്രട്ടറി ഇക്ബാൽ പൂക്കുണ്ടിൽ നന്ദിയും പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡണ്ട് എ ഫൈസൽ, ജില്ലാ സെക്രട്ടറിമാരായ മുസ്തഫ നാറാത്ത്, കെ പി സുഫീറ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിം കെ, സൗദ നസീർ എന്നിവർ നേതൃത്വം നൽകി.

തുടർന്ന് കിഴക്കുഭാഗത്ത് ടിക്കറ്റ് കൗണ്ടർ പുനഃസ്ഥാപിക്കുക,രാത്രികാലങ്ങളിൽ യാത്രക്കാർക്ക് ആവശ്യമായ സുരക്ഷയൊരുക്കുക, ജീവനക്കാരുടെ കുറവ് നികത്തുക. കണ്ണൂർ റെയിൽവേ സ്റ്റേഷൻ വികസനം വേഗത്തിൽ പൂർത്തീകരിക്കുക, വെസ്റ്റ്-കോസ്റ്റ് റെയിൽവേ സോൺ അനുവദിക്കുക, തലശ്ശേരി മൈസൂർ റെയിൽ പാത യാഥാർത്ഥ്യമാക്കുക, വളപട്ടണം-കണ്ണൂർ-മേലേ ചൊവ്വ വഴി കണ്ണൂർ വിമാനത്താവളത്തിലേക്ക് മോണോ റെയിൽ ആരംഭിക്കുക, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി കണ്ണൂരിലേക്കും, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി കാസർഗോട്ടേക്കും, ആലപ്പുഴ കണ്ണൂർ എക്സ് പ്രസ്സ് കാസർക്കോട്ടേക്കും നീട്ടുക, പുതുതായി കണ്ണൂർ ബംഗലുരു ജനശതാബ്ദി, കണ്ണൂർ ഹൈദരബാദ് എക്സ് പ്രസ്സ് എന്നിവ അനുവദിക്കുക തുടങ്ങിയ യാത്രക്കാരുടെ ക്ലേശങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നിരവധി നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം സ്റ്റേഷൻ മാനേജർക്ക് സമർപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: