സ്പെസിഫൈഡ്‌ സ്‌കിൽഡ് വർക്കർ (എസ് എസ് ഡബ്ള്യു ) – ജപ്പാനിലെ തൊഴിലവസരങ്ങൾ;
വെബ്ബിനാർ സംഘടിപ്പിക്കുന്നു

0

ജപ്പാനിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് കണ്ണൂരും അസാപും ചേർന്ന് വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 23, ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ 4.30 വരെ വെബ്എക്സ് പ്ലാറ്റ്ഫോമിലാണ് വെബ്ബിനാർ നടക്കുക.

ജപ്പാനിലെ തൊഴിലവസരങ്ങൾ, തൊഴിൽ നേടാനാവശ്യമായ നൈപുണ്യപഠന വിഷയങ്ങൾ, ഭാഷാപ്രാവീണ്യം നേടാനാവശ്യമായ പരിശീലനപദ്ധതികൾ, തൊഴിലിനായി ജപ്പാനിലേക്ക് പോകുവാനുള്ള പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങൾ വെബ്ബിനാറിൽ ചർച്ച ചെയ്യും.

ജപ്പാനിലെ വിവിധ തൊഴിൽ മേഖലകളിലേക്ക് ഇന്ത്യൻ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് സുഗമമാക്കുന്നതിനും ജാപ്പനീസ് ഭാഷാ പരിശീലനവും ടെസ്റ്റിംഗ് സൗകര്യങ്ങളും സ്ഥാപിക്കാനും ജാപ്പനീസ് സർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. കേരളത്തിൽ ഇതിനുള്ള സംവിധാനങ്ങൾ നോർക്ക വകുപ്പ് നേതൃത്വം നൽകും.

14 മേഖലകളിൽ തൊഴിൽ നൈപുണ്യമുള്ള ഉദ്യോഗാർഥികൾ ജാപ്പനീസ് ഭാഷാപ്രാവീണ്യം കൂടെ നേടിയാൽ ജപ്പാനിലേക്ക് റിക്രൂട്ട് ചെയ്യപ്പെടും. നഴ്സിങ്ങ്, കെട്ടിട ശുചീകരണം, മെറ്റീരിയൽ പ്രോസസ്സിംഗ്, വ്യവസായം, വ്യാവസായിക യന്ത്രങ്ങളുടെ നിർമ്മാണ വ്യവസായം, ഇലക്ട്രിക് ഇലക്ട്രോണിക്സ് ബന്ധപ്പെട്ട വ്യവസായം, നിർമ്മാണ മേഖല, കപ്പൽ നിർമ്മാണവും കപ്പലുമായി ബന്ധപ്പെട്ട വ്യവസായവും, ഓട്ടോമൊബൈൽ സർവീസ്, വ്യോമയാനം, ലോജിസ്റ്റിക്സ്, കൃഷി, ഫിഷറീസ്, ഫുഡ് ആൻഡ് ബിവറേജസ് നിർമ്മാണ വ്യവസായം, ഫുഡ് സർവീസ് എന്നി മേഖലകൾക്കാണ് ജപ്പാനിൽ തൊഴിലവസരങ്ങൾ ലഭ്യമാവുക. ഇങ്ങനെ റിക്രൂട്ട്ചെയ്യപെടുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് ജപ്പാൻ സർക്കാർ സ്പെസിഫൈഡ്‌ സ്‌കിൽഡ് വർക്കർ  എന്ന റെസിഡൻസ് സ്റ്റാറ്റസ് നൽകും. ജാപ്പനീസ് ഭാഷാപരീക്ഷയും (LGPTN 4) നൈപുണ്യ പരീക്ഷയും നടത്തിയശേഷമാണ് റിക്രൂട്ട്മെന്റ് നടപടികൾക്ക് തുടക്കമാവുക.

വെബ്ബിനാറിൽ പങ്കുചേരുവാൻ https://bit.ly/dioasap2 എന്ന ഫോമിൽ റെജിസ്ട്രർ ചെയ്യുക. ഫോൺ: 9495999627,  9400616909, 9495999681, 9495999692

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading