കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

9 / 100

ചെറുപുഴ: നിർത്തിയിട്ട കാറിലിടിച്ച് നിയന്ത്രണം വിട്ട കാർ സമീപത്തെ തോട്ടിലേക്ക് വീണ് മൂന്നുപേർക്ക് പരിക്കേറ്റു. 

മലയോര ഹൈവേയിൽ പാക്കഞ്ഞിക്കാട് ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടമുണ്ടായത്. കക്കോട് സ്വദേശിയായ വെള്ളോപ്പള്ളിയിൽ ഹരിഷ് (45), സുധാകരൻ കമ്പല്ലൂർ (48), സുമേഷ് കുണ്ടംതടം (38) എന്നിവർക്കാണ് പരിക്കേറ്റത്. ചെറുപുഴയിൽനിന്ന് വരികയായിരുന്ന കാർ റോഡരികിൽ നിർത്തിയിട്ട കാറിലിടിച്ച്‌ പാക്കഞ്ഞിക്കാട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കാറിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ചെറുപുഴയിലെ സ്വകാര്യാസ്പത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: