മലപ്പട്ടത്ത് കെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

9 / 100

ശ്രീകണ്ഠപുരം: മലപ്പട്ടം -കണിയാര്‍ വയല്‍ റോഡില്‍ എ. കുഞ്ഞിക്കണ്ണന്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം കെട്ടിടം പൊളിച്ചുനീക്കുന്നതിനിടയില്‍ തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു. മലപ്പട്ടം ഭഗത് സിങ് വായനശാലക്ക് സമീപത്തെ കുന്നുമ്മല്‍ വീട്ടില്‍ ബിബിന്‍ ദാസ് (18), വയലിലെ പുരയില്‍ ടി.വി. അഖില്‍ (25), വണ്ണാന്‍കണ്ടി വീട്ടില്‍ അഖിലേഷ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് 5.30ഒാടെയായിരുന്നു സംഭവം. മേപ്പറമ്ബിലെ സ്വകാര്യ വ്യക്തിയുടെ കടമുറി പൊളിച്ചുനീക്കുന്നതിനിടയിലായിരുന്നു അപകടം. കടയുടമയുടെ മക്കളും സുഹൃത്തുക്കളുമടങ്ങിയ ഒമ്ബതുപേരാണ് ജോലിയില്‍ ഏര്‍പ്പെട്ടത്. കെട്ടിടത്തിന്‍െറ പിറകുവശം കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച്‌ പൊളിച്ചുനീക്കുന്നതിനിടയില്‍ മുന്‍വശത്തെ വാര്‍പ്പടക്കമുള്ള ഭാഗം നിലംപൊത്തുകയായിരുന്നു. കെട്ടിടത്തിന്‍െറ മുകളില്‍ ഉണ്ടായിരുന്നവര്‍ തെറിച്ച്‌ റോഡിലേക്ക് വീണു. ഉള്‍വശത്തുണ്ടായിരുന്ന മൂന്നുപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു. ഓടിയെത്തിയ നാട്ടുകാരും സമീപവാസികളായ തൊഴിലാളികളും കൂടിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: