‘ജോളി ജംഗ്ഷന്’ പുതിയ പേരിടാനൊരുങ്ങി നാട്ടുകാര്‍,

0

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ജോളി എന്ന പേര് മലയാളികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ജോളി കാരണം നാണക്കേടുണ്ടായിരിക്കുന്നത് കുടുംബക്കാര്‍ക്ക് മാത്രമല്ല, ജോളിയെന്ന സ്ത്രീയെ മാദ്ധ്യമങ്ങളിലൂടെയല്ലാതെ പരിചയം പോലുമില്ലാത്ത കൊല്ലം ജില്ലയിലെ ഒരുകൂട്ടം ആളുകള്‍ക്കും കൂടിയാണ്.കൊല്ലം ജില്ലയിലെ ഇരവിപുരം​-മയ്യനാട് റോഡില്‍ ജോളി എന്ന പേരുള്ള ഒരു ജംഗ്ഷനുണ്ട്. കൂടത്തായി കൊലപാതകം വാര്‍ത്തകളില്‍ നിറഞ്ഞതിന് തൊട്ടുപിന്നാലെ ആരോ ‘ജോളി ജംഗ്ഷന്‍’ എന്ന ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വളരെപ്പെട്ടെന്ന് തന്നെ സംഭവം വൈറലായി.ഇതോടെ ഇവിടെ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാണക്കേട് ഉണ്ടായിരിക്കുകയാണ്.സ്കൂളില്‍ സഹപാഠികള്‍ കളിയാക്കുന്നുവെന്ന് വിദ്യാര്‍ത്ഥികളും,​ ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ കളിയാക്കുന്നുവെന്ന് മുതിര്‍ന്നവരും പറയുന്നു. ആരും ഇപ്പോള്‍ ജോളി ജംഗ്ഷന്‍ എന്ന് പറഞ്ഞ് ടിക്കറ്റെടുക്കുന്നില്ലെന്ന് ബസ് ജീവനക്കാരും പറയുന്നു. ജംഗ്ഷന്റെ പേര് മാറ്റുന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ് നാട്ടുകാര്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading