നജീബിനെക്കുറിച്ച് ചോദ്യങ്ങൾ ആവർത്തിച്ച് പ്രതിഷേധ ചത്വരം

കണ്ണൂർ: ജെ എൻ യു കാമ്പസിൽ നിന്ന് രണ്ട് വർഷം മുൻപ് കാണാതായ നജീബ് അഹ്മദിനെക്കുറിച്ച അന്വേഷണം സി ബി ഐ അവസാനിപ്പിച്ച പശ്ചാത്തലത്തിൽ “നജീബെവിടെ” എന്ന ചോദ്യമുന്നയിച്ച് കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ പ്രതിഷേധ ചത്വരം സംഘടിപ്പിച്ചു, എസ് ഐ ഒ – ജി ഐ ഒ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി യിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു, നജീബിന്റെ തിരോധാനത്തെ മായ്ച്ചുകളയുന്ന ഭരണകൂട നിലപാടിനെതിരെ സംഗമത്തിൽ പ്രതിഷേധമുയർന്നു. സംഘപരിവാർ ഫാഷിസത്തിന്റെ വംശീയ അതിക്രമങ്ങൾക്കിരയായവർക്ക് സംഗമം ഐക്യദാർഢ്യം പ്രഖ്യാപിച്ചു, ആസാദി, സിന്ദാഹെ, വിളികളുമായി വിവിധ ഭാഷകളിൽ മുദ്രാവാക്യം വിളി ഉയർന്നു, നജീബ് വിഷയത്തിൽ മൗനം പാലിക്കുന്ന വ്യവസ്ഥാപിത രാഷ്ട്രീയ ചേരിയുടെ നിലപാടിനെ വിമർശിക്കുന്ന മുദ്രാവാക്യങ്ങളും സംഗമത്തിലുയർന്നു.

രാജ്യത്ത് മുസ് ലിം – ദലിത് -ആദിവാസി-സ്ത്രീ- കർഷക-പിന്നാക്ക വിഭാഗങ്ങൾ അരക്ഷിതരാണെന്ന് ജെ എൻ യു വിദ്യാർത്ഥി നേതാവായിരുന്ന ഉമർഖാലിദ് അഭിപ്രായപ്പെട്ടു. മോദിയുടെ ഇന്ത്യയിൽ കോർപ്പറേറ്റുകൾ വിളയാടുകയാണ്. പ്രതികരിക്കുന്നവരെ തീവ്രവാദിയും രാജ്യദ്രോഹിയും തുറുങ്കിലടക്കുന്നു,ആൾക്കൂട്ടമെന്ന വ്യാജേന സംഘ്പരിവാർ ഗുണ്ടകൾ ന്യൂനപക്ഷങ്ങളെ തല്ലിക്കൊല്ലുന്നു. രാജ്യത്ത് ഇനിയും ഐക്യ നിരകൾ ഉയർന്ന് വരണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യക്കാരന് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ നജീബ് മൂവ്മെന്റിന് നേതൃത്വം നൽകുന്ന നദീം ഖാൻ ഉദ്ഘാടനം ചെയ്തു, മുഹമ്മദ് ഷിഹാദ്(യുനൈറ്റഡ് അഗൈൻസ്റ്റ് ഹേറ്റ്), കെ കെ സുഹൈൽ(ക്വിൽ ഫൌണ്ടേഷൻ) ഷിഹാസ് പെരുമാതുറ(എസ് ഐ ഒ സംസ്ഥാന സമിതിയംഗം) ഷംസീർ ഇബ്രാഹീം(ഫ്രറ്റേണിറ്റി മൂവ്മെന്റ് വൈസ് പ്രസിഡന്റ്) പിബിഎം ഫർമീസ് ,ഷമ്മാസ്(കെ എസ് യു) സജീർ ഇഖ്ബാൽ(എം എസ് എഫ്) അമീൻ(കാമ്പസ് ഫ്രണ്ട്) യു പി സിദ്ദീഖ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. എസ് ഐ ഒ ജില്ലാ പ്രസിഡന്റ് ഫാസിൽ അബ്ദു അദ്ധ്യക്ഷത വഹിച്ചു, ഷബീർ എടക്കാട് സ്വാഗതവും, ആരിഫ മെഹബൂബ് നന്ദിയും പറഞ്ഞു, സഫൂറ നദീർ, ഫർസീന, ഖൻസ, മിസ് ഹബ് ഷിബിലി, ജവാദ്,മിസ് ഹബ് ഇരിക്കൂർ മഷ്ഹൂദ് കെപി, തുടങ്ങിയ വർ നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: