സുപ്രീം കോടതി വിധിയുടെ പിന്ബലത്തില് യുവതികളെ പ്രവേശിപ്പിച്ചാൽ നടയടച്ചു താക്കോല് തിരികെ നല്കി പടിയിറങ്ങും: തന്ത്രി കണ്ഠരര് രാജീവര്

യാതൊരു വിശ്വാസവുമില്ലാത്ത ഹിന്ദു വിരോധികളായ സ്ത്രീകളെ ശബരിമലയില് മനഃപൂര്വ്വം കയറ്റാന് സര്ക്കാര് ശ്രമിക്കുന്നതില് പ്രതിഷേധവുമായി

ശബരിമല തന്ത്രി കണ്ഠരര് രാജീവര്. സുപ്രീം കോടതി വിധിയുടെ പിന്ബലത്തില് യുവതികളെ പ്രവേശിപ്പിച്ചാല് താന് മറ്റൊന്നും നോക്കില്ല നടയടച്ചു താക്കോല് തിരികെ നല്കി പടിയിറങ്ങുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പ്രസ്താവിച്ചു.
കിസ് ഓഫ് ലവ് ആക്ടിവിസ്റ്റായ യുവതി ഫേസ്ബുക്കില് അശ്ലീലമായ രീതിയില് പോസ്റ്റ് ഇട്ടു വെല്ലുവിളിച്ചാണ് ഇരുമുടിക്കെട്ടുമായി മലയ്ക്ക് പോയത്. പോലീസ് യൂണിഫോമില് യുവതിയെ മലയ്ക്ക് കയറ്റാന് ശ്രമിച്ചത് ദേവസ്വം മന്ത്രിയും ആഭ്യന്തര മന്ത്രിയും അറിയാതെയാണോ എന്ന് ബിജെപി അധ്യക്ഷന് ശ്രീധരന് പിള്ള ചോദിച്ചു.
അതെ സമയം എസ് ഡി പി ഐ അനുഭാവമുള്ള പോലീസുകാരെയാണ് ശബരിമലയില് നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെ കേരള പോലീസിന്റെ പേജ് നിയന്ത്രിക്കുന്നത് ഇത്തരക്കാര് ആണെന്ന് കെ സുരേന്ദ്രനും ആരോപിച്ചിരുന്നു.അതെ സമയം ആചാര ലംഘനമുണ്ടായാല് നടയടച്ചു താക്കോല് കൊട്ടാരത്തില് ഏല്പ്പിക്കണമെന്ന് കൊട്ടാരം നിര്ദ്ദേശിച്ചു. ഇതോടെ സംഭവത്തില് പ്രതികരണവുമായി ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന് രംഗത്തെത്തി. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: