ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 19

ഇന്ന് ഒക്ടോബറിലെ മൂന്നാം വെള്ളി… ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നു..

World Peadiatric bone and Joint day…

1933- ബർലിൻ ഒളിമ്പിക്സ് മുതൽ ബാസ്കറ്റ് ബാൾ മത്സര ഇനമായി ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു…

1943- ക്ഷയരോഗത്തിനെ തിരായ സ്ട്രെപ്റ്റോമൈസിൻ വിപണിയിലിറങ്ങി..

1950- ടിബറ്റ് വിമോചനത്തിനായ ചൈന .. ടിബറ്റ് യുദ്ധം സമാപിച്ചു..

1952- തെലുങ്ക് ഭാഷ സംസാരിക്കുന്നവർക്കായി പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ഉന്നയിച്ച് ആന്ധ്രപ്രദേശ് രൂപീകരണത്തിനായി പോറ്റി ശ്രീരാമലു നിരാഹാര സമരം തുടങ്ങി… ഡിസംബർ 15ന്, 58 മത്തെ ദിവസം ഉപവാസത്തിനിടെ മരണപ്പെട്ടു.. ഇത്തരത്തിൽ മരണപ്പെടുന്ന ആദ്യ വ്യക്തി എന്ന നിലയിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചു….

1954- ലോകത്തിലെ ആറാമത്തെ ഉയരം കൂടിയ പർവ്വതനിര ചോ ഓ യു ആദ്യമായി 3 പേർ ചേർന്ന് കീഴടക്കി..

2003 .. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള (beat ified) നടപടികൾ പോപ്പ് ജോൺ പോൾ രണ്ടാമൻ തുടങ്ങി..

2005- സദ്ദാം ഹുസൈനെതിരായ കുറ്റവിചാരണ ഇറാക്കിലെ അമേരിക്കൻ പാവ ഗവൺമെന്റ് തുടങ്ങി…

2010- നാഷനൽ ഗ്രീൻ ട്രിബ്യൂണൽ നിലവിൽ വന്നു…

2017 .. 37 കാരി ജസിന്താ ആർഡൻ ന്യൂസിലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രസിഡണ്ടായി… പദവിയിലിരിക്കെ അമ്മയായി അവർ വീണ്ടും വാർത്ത സൃഷ്ടിച്ചു..

ജനനം

1879- മാതംഗിനി ഹാജ്റ… ക്വിറ്റിന്ത്യാ സമരത്തിനിടെ വെടിയേറ്റ് മരിച്ച ധീര പോരാളി…

1891 – പുത്തേഴഞ്ഞ് രാമൻ മേനോൻ.. സാമൂഹ്യ.. സാംസ്കാരിക. സാഹിത്യ പ്രവർത്തകൻ.. ജസ്ജി

1910- സുബ്രഹ്മണ്യം ചന്ദ്രശേഖർ.. ഇന്തോ- US ഭൗതിക ശാസ്ത്രജ്ഞൻ.. ചന്ദ്രശേഖർ ലിമിറ്റിന് 1987 ൽ നോബൽ ജേതാവ്..

1920- പാണ്ഡുരംഗ ശാസ്ത്രി അതേ വാലെ തത്വചിന്തകൻ, ആത്മീയ നേതാവ്..

1962- ഇവാൻഡർ ഹോളി ഫീൽഡ്.. യു. എസ് എ ക്കാരനായ ലോക ഹെവി വെയിറ്റ് ബോക്സിങ് ചാമ്പ്യൻ…

ചരമം

1745.. ജോ നാഥൻ സ്വിഫ്റ്റ്.. ഗള്ളിവേഴ്സ് ട്രാവൽസ് എന്ന പുസ്തകം വഴി ലോകത്തിലെ കുട്ടികളുടെ ആരാധനാ പാത്രം..

1937- ഏർണസ്റ്റ് റൂഥർ ഫോർഡ്.. ന്യുസിലൻഡ് ശാസ്ത്രജ്ഞൻ.. Father of nuclear Physics എന്നറിയപ്പെടുന്നു

1986- കൊട്ടാരക്കര ശ്രീധരൻ നായർ.. ചലച്ചിത്ര നടൻ.. ചെമ്മിനി ലെ ചെമ്പൻ കുഞ്ഞായി ജീവിച്ചു..1970 ൽ അരനാഴികനേര ത്തിലെ അഭിനയത്തിന് മികച്ച നടൻ… ഇന്ത്യയിലെ ആദ്യ ത്രിമാനചിത്രം മൈഡിയർ കുട്ടിച്ചാത്തനിലെ മന്ത്രവാദി…

2006… നടി ശ്രീവിദ്യ.. മലയാള സിനിമയിലെ എവർ ഗ്രീൻ നായിക..

2011… കാക്കനാടൻ എന്ന തൂലികാനാമത്തിൽ പ്രശസ്തനായ ജോർജ് വർഗീസ്.. ഉഷ്ണമേഖല, വസൂരി, ഒറോത, പറങ്കിമല, തുടങ്ങിയവ പ്രശസ്ത കൃതികൾ..

2013 – കെ. രാഘവൻ മാസ്റ്റർ… ലളിത സംഗീതം വഴി മലയാളി സംഗീത പ്രേമിമാരുടെ ഹൃദയത്തിൽ ചേക്കേറിയ നീലക്കുയിൽ. 1954 ലെ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗാനങ്ങൾ കായലരികത്ത്, എല്ലാരും ചൊല്ലണ്.. തുടങ്ങിയവ അതി പ്രശസ്തം.. തലശ്ശേരി സ്വദേശി..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: