മജ്​ലിസ്​ കണ്ണൂർ മേഖലാ ഫെസ്​റ്റ്​ : അൽ മദ്രസത്തുൽ ഇസ്​ലാമിയ തലശേരി ഓവറോൾ ചാമ്പ്യൻമാർ

കണ്ണൂർ: മജ്​ലിസ്​ മദ്രസാ ബോർഡിനു കീഴിലുള്ള കണ്ണൂർ^കാസർകോട്​  ജില്ലകളിലെ മദ്രസകൾ ഉൾപ്പെടുന്ന കണ്ണൂർ മേഖലാ മജ്​ലിസ്​ ഫെസ്​റ്റിൽ 262 പോയൻറുമായി അൽ മദ്രസത്തുൽ ഇസ്​ലാമിയ തലശേരി ഓവറോൾ ചാമ്പ്യൻമാരായി. 217 പോയൻറ്​ നേടിയ ചിറക്കൽ എ.എം ഐ കീരിയാടാണ്​ റണ്ണേഴ്​സ്​ അപ്​.
  കിഡ്​സ്​ വിഭാഗത്തിൽ 54 പോയൻറ്​ നേടിയ  ചിറക്കൽ എ.എം.​ഐ കീരിയാടാണ്​ ചാമ്പ്യൻമാർ. 51 പോയൻറ്​ നേടിയ തൃക്കരിപ്പൂർ ഹിറ ഇസ്​ലാമിക്​ സ്​റ്റഡി സെൻറർ രണ്ടാം സ്​ഥാനവും 46 പോയൻറ്​ നേടിയ ഉളിയിൽ അൽ മദ്രസത്തുൽ ഇസ്​ലാമിയ മൂന്നാം സ്​ഥാനവും നേടി.
  സബ്​ ജൂനിയർ വിഭാഗത്തിൽ 80 പോയൻറ്യോടെ തലശേരി അൽ മദ്രസത്തുൽ ഇസ്​ലാമിയ ജേതാക്കളായി. 71 പോയന്റുമായി തൃക്കരിപ്പൂർ ഹിറ ഇസ്​ലാമിക്​ സ്​റ്റഡി സെൻറർ രണ്ടാം സ്​ഥാനവും 65 പോയൻറ്​ നേടിയ ചിറക്കൽ എ.എം.എ കീരിയാട്​ മൂന്നാം സ്​ഥാനവും നേടി.
 ജൂനിയർ വിഭാഗത്തിൽ 93 പോയൻറ്​ നേടി തലശേരി അൽ മദ്രസത്തുൽ ഇസ്​ലാമിയ ചാമ്പ്യൻമാരായി. 74 പോയൻറ്​ നേടിയ അൽ മദ്രസത്തുൽ ഇസ്​ലാമിയ കൗസർ രണ്ടാം സ്​ഥാനവും 68 ​പോയൻറ്​ നേടി മദ്രസത്തുൽ ഫലാഫ്​ പെരിങ്ങാടി മൂന്നാം സ്​ഥാനവും നേടി.
  സീനിയർ വിഭാഗത്തിൽ 97 പോയൻറു​മായി പാലിശേരി ബയാനുൽ ഇസ്​ലാം മദ്രസ ചാമ്പ്യൻമാരായി. 77 പോയൻറ്​ നേടിയ കാസർകോട്​ ആലിയ സെക്കൻഡറി മദ്രസ രണ്ടാം സ്​ഥാനവും 65 പോയൻറുമായി എടക്കാട്​ ഇഖ്​റ മോറൽ സ്​കൂൾ മൂന്നാം സ്​ഥാനവും നേടി.


 വ്യക്​തിഗത ചാമ്പ്യൻമാർ
   കിഡ്​സ്​ പെൺ വിഭാഗത്തിൽ 29 പോയൻറ്​ നേടി പാപ്പിനിശേരി  അൽ മദ്രസത്തുൽ ഇസ്​ലാമിയയിലെ​ സെൻഹ ജംഷീദ്​ വ്യക്​തിഗത ചാമ്പ്യനായി. കിഡ്​സ്​ ആൺ വിഭാഗത്തിൽ 19 പോയൻറുമായി തൃക്കരിപ്പൂർ ഹിറ ഇസ്​ലാമിക്​ സ്​റ്റഡി സെൻററിലെ മുഹമ്മദ്​ ഫഹ്​മിയും വ്യക്​തിഗത ചാമ്പ്യനായി.
 സബ്​ ജൂനിയർ പെൺ വിഭാഗത്തിൽ 30 പോയൻറ്​ നേടി അൽ മദ്രസത്തുൽ ഇസ്​ലാമിയ കൗസറിലെ ആമിന റിഫ വ്യക്​തിഗത ചാമ്പ്യനായി. സബ്​ജൂനിയർ ആൺ വിഭാഗത്തിൽ 23 പോയൻറുമായി ഉളിയിൽ അൽ മദ്രസത്തുൽ ഇസ്​ലാമിയയിലെ ബാസിം അബ്​ദുല്ല വ്യക്​തിഗത ചാമ്പ്യനായി.

ജൂനിയർ പെൺ വിഭാഗത്തിൽ ചക്കരക്കൽ അൽ മദ്രസത്തുൽ ഇസ്​ലാമിയയിലെ കെ.കെ. സിതാര 36 പോയൻറുമായി വ്യക്​തിഗത ചാമ്പ്യനായി. ജൂനിയർ ആൺ വിഭാഗത്തിൽ 26 പോയൻറ്​ നേടിയ ഉളിയിൽ അൽ മദ്രസത്തുൽ ഇസ്​ലാമിയയിലെ എൻ. ഷഹ്​സാദ്​ അഹമ്മദ്​ വ്യക്​തിഗത ചാമ്പ്യനായി.

സീനിയർ പെൺ വിഭാഗത്തിൽ പാലിശേരി ബയാനുൽ ഇസ്​ലാം മദ്രസയിലെ ആമിന ഫിസ 44 പോയൻറുമായി വ്യക്​തിഗത ചാമ്പ്യനായി. സീനിയർ ആൺ വിഭാഗത്തിൽ 21 പോയൻറ്​ നേടിയ എ.എം.ഐ കണ്ണോത്തുംചാലിലെ കെ.എം. മസിൻ വ്യക്​തിഗത ചാമ്പ്യനായി.
  സമാപന സമ്മേളനം സാജിദ്​ നദ്​വി ഉദ്​ഘാടനം ചെയ്​തു. കണ്ണൂർ മുസ്​ലിം ജമാഅത്ത്​ പ്രസിഡൻറ്​ ഡോ. പി. സലീം അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി കണ്ണൂർ ജില്ല പ്രസിഡൻറ്​ കെ.കെ. ഷിറോസ്​, ഹനീഫ മാസ്​റ്റർ, സി.പി. ഹാരിസ്​, സഫൂറ നദീർ, ശബീർ ഇരിക്കൂർ എന്നിവർ സംസാരിച്ചു. മജ്​ലിസ്​ മദ്രസ എഡ്യുക്കേഷൻ ബോർഡ്​ ഡയറക്​ടർ സുഷീർ ഹസൻ, സ്വാഗത സംഘം ചെയർമാൻ യു.പി. സിദ്ധീഖ്​ മാസ്​റ്റർ എന്നിവർ സമ്മാനദാനം നിർവഹിച്ചു.

മനം നിറച്ച്​ മജ്​ലിസ്​ ഫെസ്​റ്റ്​ 

കണ്ണൂർ:  മത്സരവേദികളിൽ കുരുന്നുകൾക്ക്​ പുതിയ അനുഭവങ്ങൾ പകർന്ന്​ മജ്​ലിസ്​ മദ്രസാ ഫെസ്​റ്റ്​. മജ്​ലിസ്​ മദ്രസാ ബോർഡിനു കീഴിലുള്ള കണ്ണൂർ^കാസർകോട്​ ജില്ലകളിലെ വിവിധ ക്ലസ്​റ്ററുകളിൽ നിന്നുള്ള രണ്ടായിരത്തോളം വിദ്യാർഥികളാണ്​ മുനിസിപ്പൽ ഹൈസ്​കൂളിലെ വിവിധ വേദികളിൽ നടന്ന ഫെസ്​റ്റിൽ മാറ്റുരച്ചത്​. ഒപ്പന, നാടക മത്സരങ്ങൾ നടന്ന പ്രധാനവേദിയിലും, ഗാനാലാപാന മത്സരങ്ങൾ നടന്ന ജൂബിലി ഹാളിലുമുൾപ്പെടെ നിറഞ്ഞ സദസും ഫെസ്​റ്റിന്​ നിറം പകർന്നു. ഫെസ്​റ്റ്​ സീനിയർ ​െഡപ്യൂട്ടി കലക്​ടർ ബി. അബ്​ദുൽ നാസർ ഉദ്​ഘാടനം ചെയ്​തു. സ്വാഗതസംഘം ചെയർമാൻ യു.പി. സിദ്ധീഖ്​ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. മജ്​ലിസ്​ മദ്രസാ എജ്യുക്കേഷനൽ ബോർഡ്​ ഡയറക്​ടർ ജലീൽ മലപ്പുറം, കോർപറേഷൻ കൗൺസിലർ ലിഷ ദീപക്​, ഡി.എം.ഒ. ഡോ. പി.എം. ജ്യോതി, ഡോ. മുഷ്​താഖ്​, ഖലീൽ നദ്​വി, സി.ഫാത്തിമ, ഹാഫിസ്​ ഖാസിം എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ അലി മൻസൂർ സ്വാഗതവും കെ. ജഷീർ നന്ദിയും പറഞ്ഞു.
———-

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: