മോട്ടോർനന്നാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

ഉരുവച്ചാൽ: വീട്ടിലെ മോട്ടോർനന്നാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു.ശിവപുരം ഭൂദാനം വിനോബ കൈത്തറി നഗറിലെ
സിജിൻ ശ്രീധരൻ (29) ആണ് മരിച്ചത്.തകരാറായ മോട്ടോർനന്നാക്കുമ്പോൾ വയറിൽ നിന്ന് ഷോക്കേറ്റുപിടഞ്ഞ സിജിനെ

ഉരുവച്ചാൽ മെഡിക്കൽ സെന്ററിലും, തുടർന്ന് കൂത്തുപറമ്പ്
ആസ്പത്രിയിൽ എത്തിക്കുമ്പോഴേക്കും
മരണപ്പെട്ടിരുന്നു. തലശ്ശേരി – ഇരിട്ടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ക്ലീനറായി ജോലി ചെയ്തുവരികയായി
രുന്നു.പരേതനായതിരുവങ്ങാടൻ ശ്രീധരന്റെയും ശ്യാമളയുടെയും മകനാണ്. സഹോദരൻ: ശ്രീജിഷ് .കൂത്തുപറമ്പ് ഗവ: ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് വീട്ടിൽ എത്തിച്ച്
സംസ്ക്കരിക്കും.
ഫോട്ടോ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: