പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

പയ്യന്നൂർ.എൻഫോഴ്സ്മെൻ്റ് ഡയറക്ടേർസിനെ
ഉപയോഗിച്ച് സഹകരണ സംഘങ്ങളെ തകർക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്ര ഗവൺമെന്റ് നടത്തുന്ന സഹകരണ വിരുദ്ധ സമീപനത്തിനെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ഏരിയ കമ്മിറ്റി പയ്യന്നൂർ നഗരത്തിൽ പ്രതിഷേധ പ്രകടനവും
പൊതുയോഗം നടത്തി.
സെൻട്രൽ ബസാർ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും നിരവധി പേർ പങ്കെടുത്തു. പൊതുയോഗം സി ഐ ടി യുജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. കെ സി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു.
പി കുഞ്ഞികൃഷ്ണൻ ,
കെ സത്യൻ എന്നിവർ പ്രസംഗിച്ചു.