50 പവൻ നൽകാത്തതിന് ഗാർഹിക പീഡനം

കണ്ണൂർ .വിവാഹശേഷം വീട്ടിൽ നിന്നും കൊണ്ടുവന്ന 50 പവൻ്റെ ആഭരണങ്ങൾ പണയം വെക്കാൻ നൽകാത്ത വിരോധവും ഭർത്താവിൻ്റെ ജോലിക്ക് ആവശ്യമായ 20 ലക്ഷം രൂപ തരപ്പെടുത്തി കൊടുക്കാത്തതിനും നിരന്തരം ശാരീരികവും മാനസികവുമായി ഭർത്താവും ബന്ധുക്കളും പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ടൗൺ പോലീസ് കേസെടുത്തു. പളളിക്കുന്ന് സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് തിരുവനന്തപുരം എടമ്പാട്ട് കുളംസ്വദേശിയായ ഭർത്താവ് ശരത്ചന്ദ്രൻ, പിതാവ് രവീന്ദ്രൻ പിള്ള, മാതാവ് രാജവല്ലി, സഹോദരി ശാലിനി എന്നിവർക്കെതിരെ കേസെടുത്തത്.2018 ഡിസമ്പറിൽ കടലായി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.