സദാനന്ദ പൈ പുരസ്കാരം – 2023

കരിവെള്ളൂർ: സ്വാതന്ത സമര സേനാനിയും കരിവെള്ളൂർ സമരസേനാനിയുമയിരുന്ന സദാനന്ദ പൈയുടെ പേരിൽ നൽകിവരുന്ന പുരസ്കാര വിതരണത്തിന്റെ ഭാഗമായി എ.വി സ്മാരക ഗവ ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗം ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.
ഹൈസ്കൂൾ വിഭാഗംവിജയികൾ:
അഭിനന്ദ് ടി. ആനന്ദ് ടി
ഹയർസെക്കണ്ടറി വിഭാഗം
അഭിജിത്ത് രതീശൻ
അവന്തികരാജ്
എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി യുവകവിയും എഴുത്തുകാരനുമായ.
കെ.മിഥുൻ ക്വിസ്സ് മാസ്റ്റർ ആയി. പ്രധാനധ്യാപിക പി.മിനി
സ്റ്റാഫ് സെക്രട്ടറി പി.സി ജയസൂര്യൻ എന്നിവർ പ്രസംഗിച്ചു. പുരസ്കാരവിതരണദിനമായ ഒക്ടോബർ 6 ന് വിജയികൾക്ക് ക്യാഷ് പ്രൈസും സമ്മാനവും വിതരണം ചെയ്യും.