വാട്സ് അപ്പ്
ഓൺ വ്യാപാരം രണ്ടു പേരെ വഞ്ചിച്ചു

0


കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വന്‍ തുക ലാഭവിഹിതം നല്‍കാമെന്ന് പ്രലോഭനത്തില്‍ കുടുങ്ങി യുവാവിനും യുവതിക്കും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു.
ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതിയുടെ രണ്ടേമുക്കാല്‍ലക്ഷവും അമ്പലത്തറയില്‍ യുവാവിന്റെ ഒന്നരലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.
ഉദുമ പള്ളത്തെ സതീശന്റെ ഭാര്യ പുതിയപുരയില്‍ നിത്യക്കാണ് (30) ഓണ്‍ലൈന്‍ ബിസിനസ് തട്ടിപ്പിലൂടെ രണ്ടേമുക്കാല്‍ ലക്ഷം രൂപ നഷ്ടപ്പെട്ടത്. വാട്‌സ് ആപ്പ് പരസ്യത്തിലൂടെയാണ് നിത്യ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയുമായി ബന്ധപ്പെട്ടത്. കമ്മീഷനായി നല്ല തുക ലഭിക്കുമെന്ന പ്രലോഭനത്തില്‍ കുടുങ്ങി കഴിഞ്ഞ ജൂലൈ 16 മുതല്‍ 20 വരെയുള്ള ദിവസത്തിനുള്ളിലാണ് നിത്യ 2,70,182 രൂപ കമ്പനിക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് കമ്പനിയെ കുറിച്ച് യാതൊരു വിവരവുമില്ല. തുടര്‍ന്നാണ് പണം നഷ്ടപ്പെട്ട നിത്യബേക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

അമ്പലത്തറ: വീട്ടിലിരുന്ന് ജോലിക്ക് വന്‍ തുക കമ്മീഷന്‍ നല്‍കാമെന്ന വാഗ്ദാനത്തില്‍ കുടുങ്ങിയാണ് കാലിച്ചാനടുക്കം കുറ്റിയടുക്കത്തെ തോട്ടത്തില്‍ വീട്ടില്‍ ധനേഷ് കുമാറിന്റെ ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടത്. ഓണലൈനില്‍ ആമസോണിന്റെ പേരില്‍ കണ്ട പരസ്യപ്രകാരം 2023 ജുലൈ 29 മുതല്‍ ഓഗസ്റ്റ് 2 വരെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പണം ധനേഷ് അയച്ചുകൊടുത്തത്. കമ്പനി പറയുന്ന ടാസ്‌ക് പൂര്‍ത്തികരിച്ചാല്‍ കമ്മീഷന്‍ നല്‍കുമെന്നായിരുന്നു വ്യവസ്ഥ ഇതനുസരിച്ച് രണ്ട് തവണയായി 1564 രൂപയും കമ്മീഷന്‍ ലഭിച്ചു. പിന്നീട് യാതൊരു ബന്ധവും ഉണ്ടായില്ലെന്ന് ധനേഷ് പരാതിയിൽപറയുന്നു.. ഇതോടെയാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലായത് . പരാതിയുടെ അടിസ്ഥാനത്തില്‍അമ്പലത്തറ പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: