കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ: കഞ്ചാവു പൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.ഇരിക്കൂർ സ്വദേശി പി. പി.അബ്ദുൾറൗഫിനെ (39)യാണ്
എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി പി. ജനാർദ്ദനനും സംഘവും പിടികൂടിയത്.ഇരിട്ടി, കൂട്ടുപുഴ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 25ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്.
റെയ്ഡിൽപ്രിവന്റീവ് ഓഫീസർമാരായ വിജയൻ കെ പി, ,ഷിബു കെ സി, ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസർ പങ്കജാക്ഷൻ. സി ,സിവിൽ എക്സൈസ് ഓഫീസർ മാരായ സുജിത്ത്. ഇ, ശരത്ത് പി ടി, ഷാൻ ടി. കെ എന്നിവരും ഉണ്ടായിരുന്നു.