കടം കൊടുത്ത പണം ചോദിച്ചതിന് അക്രമം; യുവാവ് അറസ്റ്റിൽ

പരിയാരം. വായ്പ കൊടുത്ത പണം ചോദിച്ചതിന് ദമ്പതികളെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. പരിയാരം മുടിക്കാനം സ്വദേശി കുഴിമാക്കൽ ജിനോ ജോസിനെ (27)യാണ് എസ്.ഐ.കെ.വി.സതീശൻ അറസ്റ്റു ചെയ്തത്.കഴിഞ്ഞ മാസം 27 ന് സന്ധ്യക്കായിരുന്നു സംഭവം. യുവാവിന് കടം കൊടുത്ത പണം തിരിച്ച് ചോദിച്ചതിന് മുടിക്കാനത്തെ വിൽഫ്രഡ് (57)നെയും ഭാര്യയെയുമാണ് ഇയാൾ ആക്രമിച്ചത്.കണ്ണിന് സാരമായി പരിക്കേറ്റവിൽ ഫ്രഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.