എം.ഡി എം എ വിൽപനക്കിടെ യുവാവ് പിടിയിൽ

വിദ്യാനഗർ: മാരക ലഹരിമരുന്നായ എംഡി എം എ വിൽപനക്കിടെ യുവാവിനെ പോലീസ് പിടികൂടി. നെക്രാജെനാരം പാടി സ്വദേശിയും നെല്ലിക്കട്ട വാടക ക്വാട്ടേർസിൽ താമസക്കാരനുമായ മുഹമ്മദ് ആസിഫിനെ (29)യാണ് വിദ്യാനഗർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.പ്രമോദിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ മനു, സിവിൽ പോലീസ് ഓഫീസർമാരായ റോജൻ, കൃഷ്ണനുണ്ണി എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്നലെ വൈകുന്നേരം 6.30 മണിയോടെ നെല്ലിക്കട്ട ആമൂസ് നഗറിൽ വെച്ചാണ് 12.814 ഗ്രാം എംഡി എം എ യും ലഹരിമരുന്ന് വില്പനക്കായി സൂക്ഷിച്ച തൂക്കുമെഷീനും, കവറും, ആയിരം രൂപയും, ഇടപാടുകാരെ വിളിക്കാൻ ഉപയോഗിച്ച മൊബെൽ ഫോണും പോലീസ് പിടിച്ചെടുത്തത്.കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.