നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ മിന്നും വിജയം കരസ്ഥമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്.

5 / 100

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ മിന്നും വിജയം കരസ്ഥമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. മുംബൈ 162/9 എന്ന സ്കോറിന് മുംബൈയെ ബൗളര്‍മാര്‍ എറിഞ്ഞ് പിടിച്ച ശേഷം തുടക്കം ചെന്നൈയ്ക്ക് മോശമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അമ്പാട്ടി റായിഡുവും ഫാഫ് ഡു പ്ലെസിയും ഒത്തുകൂടിയതോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.

അമ്ബാട്ടി റായുഡു 48 പന്തില്‍ 71ഉം ഡു​െപ്ലസിസ് 55ഉം​ റണ്‍സെടുത്തു.

നേരത്തേ മുംബൈയുടെ ഫിനിഷര്‍മാരെയും വാലറ്റത്തെയും കൂറ്റനടികള്‍ക്ക്​ അയക്കാതെ 162 റണ്‍സില്‍ തന്നെ ചെന്നൈ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു.31 പന്തില്‍ 42 റണ്‍സെടുത്ത സൗരഭ്​ തിവാരിയാണ്​ മുംബൈയുടെ ടോപ്​സ്​കോറര്‍.ക്വിന്‍റണ്‍ ഡി​കോക്ക്​ 20 പന്തില്‍ 33 റണ്‍സ്​ കുറിച്ചു. 12റണ്‍സട​ുത്ത ക്യാപ്​റ്റന്‍ രോഹിത്​ ശര്‍മയുടെ വിക്കറ്റാണ്​ മുംബൈക്ക്​ ആദ്യം നഷ്​ടമായത്​.

18 റണ്‍സെടുത്ത്​ നില്‍ക്കവേ വമ്ബനടിക്കാരന്‍ കീറണ്‍ പൊള്ളാര്‍ഡിനെ വിക്കറ്റിനുപിന്നില്‍ ധോണിയുടെ കൈകളിലെത്തിച്ച്‌​ ലുംഗി എന്‍ഗിഡി നിര്‍ണായക വിക്കറ്റ്​ സ്വന്തമാക്കി. ആദ്യഓവറില്‍ പൊതിരെ തല്ലുവാങ്ങിയ എന്‍ഗിഡി അവസാന ഓവറുകളില്‍ ഫോമിലേക്കുയര്‍ന്നത്​ ​ചെന്നൈക്ക്​ ആശ്വാസമായി. പൊള്ളാര്‍ഡി​േന്‍റതുള്‍പ്പെടെ മൂന്നുവിക്കറ്റുകളാണ്​ എന്‍ഗിഡി സ്വന്തമാക്കിയത്​.ദീപക്​ ചഹാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ ​ വീതം വീഴ്​ത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: