പാഴ്സല്‍ ബി​രി​യാ​ണി​യി​ല്‍ പാറ്റ; ചോ​ദ്യം ചെ​യ്ത ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് മ​ര്‍​ദ​നം; അവശനിലയിലായ ജിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ​യ്യ​ന്നൂ​ര്‍: വീ​ട്ടി​ലേ​ക്ക് പാ​ഴ്‍​സ​ലാ​യി വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ ബി​രി​യാ​ണി​യി​ല്‍ പാറ്റയെ ക​ണ്ടെ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് മ​ര്‍​ദ​നം. പ​യ്യ​ന്നൂ​ര്‍ ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍ കൊ​ക്കാ​നി​ശേ​രി ക​ണ്ണ​ങ്ങാ​ട്ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കൂ​ത്തൂ​ര്‍ ഹൗ​സി​ല്‍ ജി​ഷ്ണു (32)വി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​യാ​ളെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 9.45 ഓ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി​ക​ഴി​ഞ്ഞ് തി​രി​ച്ച്‌ പോ​കു​മ്ബോ​ള്‍ തെ​ക്കേ ബ​സാ​റി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍​നി​ന്നു ബി​രി​യാ​ണി വാ​ങ്ങി​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി ക​ഴി​ക്കാ​നൊ​രു​ങ്ങ​വേ​യാ​ണ് പാ​ഴ്സ​ലി​ന​ക​ത്തെ ബി​രി​യാ​ണി​യി​ല്‍ പാറ്റ​യെ ക​ണ്ട​തെ​ന്ന് പ​റ​യു​ന്നു. തു​ട​ര്‍​ന്ന് ഈ ​വി​വ​രം പ​റ​യാ​ന്‍ ഹോ​ട്ട​ലി​ല്‍ എ​ത്തി​യ ജി​ഷ്ണു​വും ഹോ​ട്ട​ലു​ട​മ​യു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തേത്തു​ട​ര്‍​ന്നാ​ണ് പു​റ​മെ നി​ന്നെ​ത്തി​യ​വ​ര്‍ ക​സേ​ര​കൊ​ണ്ട് അ​ടി​ച്ചും ച​വി​ട്ടി​യും പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. മ​ര്‍​ദ​നം ന​ട​ന്ന​യു​ട​ന്‍ ഹോ​ട്ട​ലു​ട​മ ഹോ​ട്ട​ല്‍ പൂ​ട്ടി പോ​യ​താ​യും വി​വ​ര​മു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് പ​യ്യ​ന്നൂ​ര്‍ സി​ഐ ധ​ന​ഞ്ജ​യ ബാ​ബു​വും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ജി​ഷ്ണു​വി​ല്‍​നി​ന്ന് ഇ​ന്ന​ലെ പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ത​ന്നെ മ​ര്‍​ദി​ച്ച കേ​ബി​ള്‍ തൊ​ഴി​ലാ​ളി​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ വി​വ​രം ജി​ഷ്ണു ന​ല​കി​യ മൊ​ഴി​യി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: