ഓണം ബമ്പര്‍ നറുക്കെടുത്തു ; ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. മന്ത്രി ജി.സുധാകരനാണ് നറുക്കെടുപ്പ് നടത്തിയത്. ടി.എം 160869 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. ആലപ്പുഴ, കായംകുളം ശ്രീമുരുകാ ലോട്ടറി ഏജന്‍റ് ശിവന്‍കുട്ടിയാണ് ടിക്കറ്റ് വിറ്റത്. ഇത്തവണ 29 കോടി രൂപയുടെ ടിക്കറ്റുകളാണ് സര്‍ക്കാര്‍ വിറ്റഴിച്ചത്.സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണിത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: